തെരഞ്ഞെടുപ്പ് അയോഗ്യത, എ രാജ സുപ്രീംകോടതിയിൽ

ദേവികുളം തെരഞ്ഞെടുപ്പ് റദ്ധാക്കിയതിൽ മുൻ എംഎൽഎ എ രാജ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. ഹൈക്കോടതി വിധി റദ്ധാക്കണമെന്ന് രാജ അപ്പീലിൽ ആവശ്യപ്പെടുന്നുണ്ട്.

സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന ഹർജിക്കാരന്റെ വധം ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതി എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ധാക്കിയത്. എന്നാൽ ഹൈക്കോടതി വിധി ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണെന്നും തന്റെ പൂർവികർ 1950 ന് മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും, തന്റെ വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും അപ്പീലിൽ പറയുന്നു.

യുഡിഎഫ് സ്ഥാനാർത്ഥി ഡി. കുമാറാണ് ഹർജി നൽകിയത്.സംവരണ സീറ്റായ ദേവികുളത്ത് സംവരണ വിഭാഗക്കാരനല്ലാത്തയാളാണ് മത്സരിച്ചതും വിജയിച്ചതും എന്നായിരുന്നു ഹർജിക്കാരന്റെ വാദം. അതിനാൽ ദേവികുളത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എ രാജ എസ് സി വിഭാഗത്തിൽപ്പെട്ട ആളല്ലെന്നും പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെട്ട ആളാണെന്നും ഹർജിക്കാരൻ വാദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News