എ രാജയുടെ അയോഗ്യതാ വിധിക്ക് ഇടക്കാല സ്റ്റേ

ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചു. ഹൈക്കോടതി തന്നെയാണ് 10 ദിവസം വരെ ഇടക്കാല സ്റ്റേ അനുവദിച്ചത്.

ജസ്റ്റീസ് പി സോമരാജൻ്റെ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. സുപ്രീംകോടതിയെ സമീപിക്കുന്നതിനും കൂടിയാണ് സ്റ്റേ. ഈ കാലയളവിൽ എം.എൽ.എ എന്ന നിലയിൽ യാതൊരുവിധ പ്രതിഫലവും വാങ്ങാൻ പാടില്ല എന്ന വ്യവസ്ഥയും കോടതി മുൻപോട്ട് വെച്ചു.

സംവരണ സീറ്റായ ദേവികുളത്ത് സംവരണ വിഭാഗക്കാരനല്ലാത്തയാളാണ് മത്സരിച്ചതും വിജയിച്ചതും എന്ന ഹർജിക്കാരന്റെ വാദത്തിലാണ് എ രാജയുടെ വിജയം ഹൈക്കോടതി റദ്ധാക്കിയത്. എ രാജ എസ് സി വിഭാഗത്തിൽപ്പെട്ട ആളല്ലെന്നും പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെട്ട ആളാണെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. രേഖകൾ പരിശോധിച്ച കോടതി ഹർജിക്കാരന്റെ വാദങ്ങൾ ശരിയെന്ന് ബോധ്യപ്പെട്ട ശേഷം അയോഗ്യത വിധിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News