‘പാലക്കാട് കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത് ഷാഫി പറമ്പില്‍ ; രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷാഫിയുടെ നിര്‍ബന്ധത്താല്‍’: മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത് ഷാഫി പറമ്പിലെന്ന് മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി കൈരളി ന്യൂസിനോട് പറഞ്ഞു.

പാലക്കാട് പ്രവര്‍ത്തിക്കുന്നത് ഷാഫി പറമ്പില്‍ – ബിജെപി നെക്‌സസ് ആണെന്നും ഷാഫിക്ക് ശേഷം രാഹുലിനെ പിന്‍ഗാമിയാക്കിയെന്നും രാമസ്വാമി പറഞ്ഞു. ഷാഫിയുടെ ബിജെപി ഡീല്‍ വിഡി സതീശനെ മുഖ്യമന്ത്രിയാക്കാനെന്നും രാമസ്വാമി കൈരളി ന്യൂസിനോട് പറഞ്ഞു:

പാലക്കാട് പാര്‍ട്ടിയെ നശിപ്പിച്ചത് ഷാഫി പറമ്പില്‍ ആണെന്ന് മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കൂടിയായ രാമസ്വാമി പറഞ്ഞു.ഒരു വ്യക്തി, പ്രസ്ഥാനത്തെ നശിപ്പിക്കുന്ന രീതിയാണ് പാലക്കാട് നടക്കുന്നത്. ഷാഫിയുടെ ബിജെപി ഡീല്‍ വിഡി സതീശനെ മുഖ്യമന്ത്രിയാക്കാനെന്നും രാമസ്വാമി കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read :‘തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രം മാധ്യമങ്ങള്‍ക്ക് താത്പര്യം’; മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപം തുടര്‍ന്ന് സുരേഷ് ഗോപി

എ വി ഗോപിനാഥിനും പി. സരിനും, ഷാനിബിനും മുന്‍പ് ഷാഫി പറമ്പില്‍ കോക്കസിന്റെ ആക്രമണം നേരിട്ട ആളാണ് മുന്‍ യുഡിഎഫ് ചെയര്‍മാനും ഡിസിസി വൈസ് പ്രസിഡന്റുമായിരുന്ന എ രാമസ്വാമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News