അദാലത്തിലെ അപൂർവ ചാരുതയായി ഈ അച്ഛൻ്റെയും മകളുടെയും ഒത്തുചേരൽ; അച്ഛൻ മന്ത്രിയായി എത്തിയപ്പോൾ, മകൾ വന്നത് റവന്യൂ ജീവനക്കാരിയായി

കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തിനിടെ നടന്ന അപൂർവമായൊരു ഒത്തുചേരൽ അദാലത്തിന് അപൂർവ ചാരുതയേകി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്താണ് അപൂർവമായ ഒത്തുചേരലിന് വേദിയായത്. മന്ത്രി വി.എൻ. വാസവനും മകൾ റവന്യൂ വകുപ്പ് ജീവനക്കാരിയായ ഗ്രീഷ്മയുമാണ് അദാലത്തിലെ അപ്രതീക്ഷിത താരങ്ങളായത്.

മന്ത്രിയായ പിതാവ് വി.എൻ. വാസവൻ ജനങ്ങളുടെ പരാതി കേട്ട് പ്രശ്ന പരിഹാരത്തിനായി ഇടപെടുമ്പോൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ മകളുടെ ചുമതല ഉദ്യോഗ തലത്തിലുള്ള ഏകോപനമായിരുന്നു.

ALSO READ: ‘വേദനയനുഭവിക്കുന്നവരെ പരിചരിക്കുന്നതില്‍ കാട്ടുന്ന മനസും ശുഷ്‌കാന്തിയും ഏതു സമൂഹത്തിന്റെയും മനുഷ്യത്വത്തിന്റെ അളവുകോലാണ്’; പാലിയേറ്റീവ് കെയര്‍ സന്നദ്ധ സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രി

പിതാവ് അദാലത്തിൽ ഉണ്ടായിരിക്കുമെന്ന് മകൾ നേരത്തെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ മകൾ അദാലത്തിലെത്തിയ കാര്യം മന്ത്രി നേരത്തെ അറിഞ്ഞിരുന്നില്ല. അദാലത്തിലെത്തി ജനങ്ങളുടെ വിവിധ പരാതികളറിഞ്ഞ് മുന്നോട്ട് പോകുന്നതിനിടെയായിരുന്നു മന്ത്രി മകളെ കണ്ടുമുട്ടിയത്.

മകളെ കണ്ടതോടെ അച്ഛൻ മന്ത്രിയുടെ മുഖത്ത് സന്തോഷം, കരുതൽ. ഒടുവിൽ മകളും, മറ്റ് ഉദ്യോഗസ്ഥരും അദാലത്തിനു ശേഷം മന്ത്രിക്കൊപ്പമെത്തി ഫോട്ടോയെടുത്താണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News