ഉസ്താദ് ആയത് കൊണ്ട് പേടിയായിരുന്നു, ഒടുവിൽ അധ്യാപകർക്ക് മുൻപിൽ മനസ് തുറന്ന് പതിമൂന്നുകാരൻ

മലപ്പുറത്ത് പതിമൂന്നുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച മത പ്രഭാഷകൻ അറസ്റ്റിൽ. സ്‌കൂൾ അധ്യാപികയോടാണ് പീഡനവിവരം വിദ്യാർത്ഥി പങ്കുവെച്ചത്. ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നുവെന്നും തന്നെ നിരവധി തവണ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് പ്രഭാഷകനെ കുറിച്ച് പതിമൂന്നുകാരൻ പറഞ്ഞത്. സംഭവത്തില്‍ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ ബാഖവിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

ALSO READ: ഉത്തരാകാശി രക്ഷാദൗത്യത്തില്‍ പ്രതിസന്ധി; ഡ്രില്ലിംഗ് മെഷീന്‍ കേടായി

പതിമൂന്നുകാരൻ്റെ തുറന്നു പറച്ചിലിനെ തുടർന്ന് സ്കൂൾ ടീച്ചർ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതിയിൽ സത്യാവസ്ഥയുണ്ടെന്ന് ബോധ്യപ്പെടുകയായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ALSO READ: സിനിമാ നിർമാണ രംഗത്തേക്ക് കാൽവെച്ച് വി എ ശ്രീകുമാര്‍; ലോഗോ പ്രകാശനം ചെയ്‌ത്‌ മോഹൻലാൽ

അതേസമയം, സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ പ്രതി മുഹമ്മദ് ഷാക്കിറിനെതിരെ ഇപ്പോൾ പലരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇയാൾ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News