ആലുവ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ടിസി ബസിന് തീപിടിച്ചു

a running ksrtc bus caught fire

ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. ആലുവ ദേശീയപാതയിലാണ് സംഭവം. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. ബോണറ്റില്‍ നിന്നാണ് ആദ്യം പുകയുയര്‍ന്നത്. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ  ബസ്സില്‍ തീ ആളിക്കത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തുകയും തീ കെടുത്തുകയുമായിരുന്നു. 38 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ബസിലുണ്ടായ തീപിടിത്തത്തിൽ ആര്‍ക്കും പരിക്കില്ല. കെ എസ് ആർ ടി സി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration