തിരുവനന്തപുരം ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആര്‍ ടി സി ഓർഡിനറി ബസിനാണ് തീ പിടിച്ചത്. എട്ടരയോടെയായിരുന്നു അപകടം. ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരേയും പുറത്തിറക്കി.

ALSO READ: വീടിനു മുകളിലേക്കു കല്ലേറുകൾ, നോക്കുമ്പോൾ കാണുന്നത് നാണയങ്ങളും നോട്ടുകളും; ഭയന്ന് വീട്ടുകാർ ,അമ്പരന്ന് പൊലീസും നാട്ടുകാരും

ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു.  യാത്രക്കാർക്ക് ആര്‍ക്കും പരുക്കില്ല. ഉൾവശം പൂർണ്ണമായും കത്തി. ദേശീയ പാതയിൽ ഗതാഗത തടസ്സപ്പെട്ടു.

ALSO READ: കുപ്രസിദ്ധ കുറ്റവാളി ഫാന്‍റം പൈലിയെ പിടികൂടിയത് അതിസാഹസികമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News