‘മകന്റെ കൊലയാളിയുടെ വധശിക്ഷ കാണാൻ ജയിലിൽ എത്തി’, തൂക്കുന്നതിന് സെക്കന്റുകൾ ശേഷിക്കെ പ്രതിക്ക് മാപ്പ് നൽകി സൗദി പൗരൻ

മകന്റെ കൊലയാളിക്ക് വധശിക്ഷക്ക് തൊട്ട് മുൻപ് മാപ്പ് നൽകി സൗദി പൗരൻ. വധശിക്ഷ നടപ്പിലാക്കുന്നത് നേരിൽ കാണാനെത്തിയ പിതാവാണ് പ്രതിക്ക് മാപ്പ് നൽകിയത്. മോചനദ്രവ്യം നൽകി വധശിക്ഷയിൽ നിന്നും ഒഴിവാക്കാൻ നിരവധി തവണ പ്രതിയുടെ ബന്ധുക്കൾ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇദ്ദേഹം വഴങ്ങിയിരുന്നില്ല.

ALSO READ: ‘കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക’, തീരുമാനം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന കുറ്റസമ്മതത്തിന് ശേഷം

സൗദി ഹഫർ അൽബാത്തിനിലെ സ്വദേശി പൗരൻ അൽഹുമൈദ് അൽ ഹർബിയാണ് മകന്റെ ഘാതകന് വധശിക്ഷയ്ക്ക് തൊട്ട് മുൻപ് മാപ്പ് നൽകിയത്. ശിക്ഷ നടപ്പിലാക്കാൻ മിനുട്ടുകൾ മാത്രം അവശേഷിക്കവെ ഉദ്യോഗസ്ഥർ പിതാവിനോട് അന്തിമ അനുമതി തേടിയപ്പോഴാണ് അദ്ദേഹം മാപ്പ് നൽകുന്നതായി അറിയിച്ചത്. അത്ഭുതം എന്താണെന്നാൽ ഒരു നഷ്ടപരിഹാരവും കൂടാതെയാണ് നിരുപാധികം ഇയാൾ പ്രതിക്ക് മാപ്പ് നൽകിയത്.

ALSO READ: നോക്കി നിൽക്കെ പങ്കാളിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി ആൺ സുഹൃത്ത്, കത്തിയെടുത്ത് വെട്ടി ഭർത്താവ്; ഇരുവരും ഇറങ്ങിയോടി

അവസാന നിമിഷം തന്റെ മകന്റെ ഘാതകന് മാപ്പ് നൽകാൻ സർവ്വശക്തൻ തന്നെ പ്രേരിപ്പിച്ചുവെന്ന് അൽഹുമൈദ് അൽ ഹർബി പറഞ്ഞു. അതേസമയം, ലോകത്തെ മുഴുവൻ ഞെട്ടിച്ച ഈ വാർത്ത കണ്ട് പിതാവിനും കുടുംബത്തിനും അഭിനന്ദനങ്ങളും പ്രാർത്ഥനകളുമർപ്പിച്ച് നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News