പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി മുംബൈയിലെ വിദ്യാലയം.പാറക്കെട്ടുകളെയും മലനിരകളെയും ബന്ധിപ്പിച്ച സാഹസിക കയർ യാത്രയിലൂടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ യുവാവ് ഇതാദ്യമായാണ് ഒരു വിദ്യാലയത്തിൽ വിസ്മയക്കാഴ്ചയൊരുക്കുന്നത്.
മുംബൈയിൽ ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജാണ് വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് അവസരമൊരുക്കിയത് .
ALSO READ; സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി ബംഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നിഗമനം
കഴിഞ്ഞ 8 വർഷമായി സാഹസിക കയർ യാത്രയുമായി കേരളം അടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി പ്രകടനം നടത്തിയിട്ടുണ്ട് . നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും പഠിച്ച സ്കൂളിലെ അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച കൈയ്യടി ധന്യ മുഹൂർത്തമായി കാണുന്നുവെന്നാണ് തോഷിത് നായിഡു സന്തോഷം പങ്ക് വച്ചത് .
സ്കൂൾ കോളേജ് കെട്ടിട സമുച്ഛയങ്ങൾ തമ്മിൽ ബന്ധിപ്പിച്ച കയറിലൂടെ നടന്നായിരുന്നു ‘ഹൈലൈനിംഗ് ‘ സാഹസിക പ്രകടനവുമായി നായിഡു വിസ്മയിപ്പിച്ചത് . കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു കാണികളെ മുൾമുനയിൽ നിർത്തിയ ആവേശ പ്രകടനം.ധൈര്യവും അർപ്പണബോധവും വൈദഗ്ധ്യവുമാണ് പലരും കടന്നു വരാൻ മടിക്കുന്ന ഈ രംഗത്തേക്ക് നായിഡുവിനെ എത്തിച്ചത്.സ്കൂളിന് ഇത് അഭിമാന നിമിഷമെന്നാണ് ഹോളിഏഞ്ചൽസ് വിദ്യാലയങ്ങളുടെ മാനേജിംഗ് ഡയറക്റ്റർ ഡോ. ഉമ്മൻ ഡേവിഡ് പറഞ്ഞത്.
ALSO READ; ആവശ്യമെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു; ഗാസയിൽ ഇന്ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നേക്കും
വെല്ലുവിളികൾ സ്വീകരിക്കാനും അതുല്യമായ അവസരങ്ങൾ പിന്തുടരാനും ഹൈലൈനിംഗ് പ്രകടനം പ്രചോദനമാണെന്ന് ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് പ്രിൻസിപ്പൽ ബിജോയ് ഉമ്മൻ പറഞ്ഞു.സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ അനുമോദിച്ചു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here