നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

accident

തൃശ്ശൂർ നാട്ടികയിൽ കാറും, സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രകൻ മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി വയസ്സുള്ള ശ്രീഹരിയാണ് മരിച്ചത്. 23 വയസ്സായിരുന്നു.

ചൊവ്വാഴ്ച്ച രാത്രി 8.45ഓടെയാണ് അപകടം നടന്നത്. നാട്ടിക പെടോൾ പമ്പിനടുത്താണ് അപകടമുണ്ടായത്. അപകടത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു പോകാറായ നിലയിലായിരുന്നു.

ALSO READ; എരഞ്ഞിപ്പാലം ലോഡ്ജ് മരണം; ഫസീലയുടെ മരണത്തിൽ ദുരൂഹ

കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്രീഹരിയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നിരുന്നു.

ENGLISH NEWS SUMMARY: A scooter passenger who was undergone treatment died after a collision between a car and a scooter at Thrissur Natika. Sreehari, a native of Chavakkad Tiruvatra, died. He was 23 years old.The accident happened around 8.45 pm on Tuesday. The accident took place near Natika petrol pump. In the accident, the young man’s palm was almost severed.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News