എംസി റോഡിൽ തടിലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

എം സി റോഡ് ശങ്കരത്തിൽ പടിയിൽ തടി ലോറിയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. അടൂർ ഭാഗത്ത് നിന്നും വന്ന തടി ലോറിയിൽ പന്തളം ഭാഗത്ത് നിന്ന് വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.പന്തളം കുരമ്പല തണ്ടാനുവിള സ്വദേശിയായ പുഷ്പ തടത്തിൽ പടിഞ്ഞാറ്റേതിൽ
അനീഷ് (25) ആണ് അപകടത്തിൽ മരിച്ചത്. ഇന്റീരിയർ വർക്ക് ചെയ്യുന്ന തൊഴിലാളിയാണ് മരിച്ച അനീഷ്. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന കുരമ്പാല ഈരിക്കലയ്യത്ത് സുധാകരൻ പരുക്കേറ്റ് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Also Read: മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News