ദില്ലി ജന്തര്‍മന്ദറില്‍ സംഘര്‍ഷാവസ്ഥ, പൊലീസും ഗുസ്തി താരങ്ങളും തമ്മില്‍ ഉന്തും തള്ളും

ബ്രിജ് ഭൂഷനെതിരെ ​ഗുസ്തിതാരങ്ങൾ സമരം ചെയ്യുന്ന ദില്ലി ജന്തർ മന്തറിൽ സംഘർഷം. പൊലീസും ഗുസ്തി താരങ്ങളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സമരവേദിയിലേക്ക് കിടക്കകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്.പൊലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് നേരത്തെ തന്നെ താരങ്ങൾ ആരോപിച്ചിരുന്നു.

ഗുസ്തി താരങ്ങൾക്ക്  കിടക്കകളുമായി ആം ആദ്മി പാർട്ടി നേതാക്കൾ എത്തിയിരുന്നു. ആറുമണിക്ക് ശേഷം ജന്തർ മന്തറിലേക്ക് പുറത്തുനിന്നും ആളുകൾക്ക് പ്രവേശനമില്ല. ആം ആദ്മി പാർട്ടി നേതാക്കളെ അകത്തേക്ക് കടത്തിവിടാത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് സൂചന. സംഘർഷത്തിൽ ​ഗുസ്തി താരങ്ങൾക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം വനിതാ ഗുസ്തി താരങ്ങൾക്കെതിരെ മദ്യലഹരിയിൽ ലൈഗിക അതിക്രമം കാണിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നും ആരോപണം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News