ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം, ജെപി നദ്ദക്ക് കത്തയച്ച് ബിജെപിയിലെ ഒരു വിഭാഗം; പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി

palakkad bjp

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് ബിജെപിയിലെ ഒരു വിഭാഗം. ബിജെപി അധ്യക്ഷൻ ജെപി നദ്ദക്കാണ് കത്തയച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വിമർശനവും കത്തിലുണ്ട്.

Also Read; ആയുധധാരികൾ ഖനിയിലേക്ക് അതിക്രമിച്ച് കയറി വെടിയുതിർത്തു; പാക്കിസ്താനിൽ 20 കൽക്കരി ഖനി തൊഴിലാളികൾ മരിച്ചു

ഉപതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരാനിരിക്കെ പാലക്കാട്ട് ബിജെപിൽ തമ്മിലടിയും രൂക്ഷമായിരിക്കുകയാണ്. ബിജെപി അധ്യക്ഷൻ ജെപി നദ്ദക്ക് ശോഭ സുരേന്ദ്രനെ പാലക്കാട് നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. പാലക്കാട്ടെ ബിജെപിയിലെ ഒരു വിഭാഗമാണ് ദേശീയ നേതൃത്വത്തിന് കത്തയച്ചത്.

ശോഭയ്ക്ക് മണ്ഡലത്തിലെ ഈഴവ വോട്ടുകൾ കൂടുതൽ കിട്ടുമെന്ന് കത്തിലുണ്ട്. നിലവിൽ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വിമർശനവും കത്തിലുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഫണ്ട് തട്ടിപ്പ് നടത്തിയെന്നും കൃഷ്ണകുമാർ അഴിമതിക്കാരനാണെന്ന വിമർശനവുമാണുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ശോഭ സുരേന്ദ്രൻ പക്ഷം ബഹിഷ്‌കരിച്ചിരുന്നു.

Also Read; സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫണ്ട് തട്ടിപ്പ് ആരോപണം നേരിടുന്ന നേതാക്കൾക്ക് ഉപതെരഞ്ഞെടുപ്പിലെ സാമ്പത്തികചുമതല നൽകിയതിലായിരുന്നു പ്രതിഷേധം. ശോഭ സുരേന്ദ്രനെ ഒഴിവാക്കി സ്ഥിരം നേതാവിനെ സ്ഥാനാർഥിയാക്കുന്നത് ഫണ്ട് തട്ടാനുള്ള ആസൂത്രിത ശ്രമമാണെന്നുമാണ് ഇവരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News