‘ആത്മീയ സൗഖ്യം തേടി പരിചയപ്പെട്ടു’; മഠാധിപതിയെ ഫേസ്ബുക്ക് പെണ്‍സുഹൃത്ത് പറ്റിച്ചതായി പരാതി

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍സുഹൃത്ത് പറ്റിച്ചെന്ന പരാതിയുമായി മഠാധിപതി രംഗത്ത്. ബംഗളൂരുവിലെ നെലമംഗല കമ്പാലു സംസ്ഥാന മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് ദാബാസ്‌പേട്ട് പൊലീസില്‍ പരാതി നല്‍കിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച പെണ്‍സുഹൃത്ത് പറ്റിച്ചെന്നാണ് മഠാധിപതിയുടെ പരാതി.

Also Read- പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിയോടെ മനുസ്‌മൃതി വായിക്കണമെന്ന്‌ ഗുജറാത്ത്‌ ഹൈക്കോടതി

വര്‍ഷ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ മഞ്ജുള എന്ന യുവതി വഞ്ചിച്ചെന്നാണ് ചെന്നവീര ശിവാചാര്യ സ്വാമി പരാതിയില്‍ പറയുന്നത്. 2020ലാണ് യുവതിയും സ്വാമിയും പരിചയപ്പെട്ടത്. ഇരുവരും മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി. ആത്മീയ സൗഖ്യം തേടിയാണ് യുവതി പരിചയപ്പെട്ടതെന്നാണ് മഠാധിപതി പറയുന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണെന്നും മാതാപിതാക്കള്‍ മരണപ്പെട്ടതാണെന്നും യുവതി മഠാധിപതിയെ ധരിപ്പിച്ചു. ഇരുവരും നിരവധി തവണ വീഡിയോ കോളുകള്‍ ചെയ്തിരുന്നുവെങ്കിലും യുവതി തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയോ മുഖം കാണിക്കുകയോ ചെയ്തിരുന്നില്ല.

വിദ്യാഭ്യാസത്തിന് പണമാവശ്യപ്പെട്ട് യുവതി പലതവണ വിളിച്ചതായി സ്വാമി പരാതിയില്‍ പറഞ്ഞു. ഇതുപ്രകാരം 10 ലക്ഷം രൂപ വര്‍ഷയുടെ സുഹൃത്തായ മഞ്ജുളയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതിന് ശേഷം ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് 37 ലക്ഷം രൂപയും യുവതി ആവശ്യപ്പെട്ടു. ഈ തുകയും ചെന്നവീര ശിവാചാര്യ സ്വാമി മഞ്ജുളയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.

Also Read- ‘ധീരജിനെ കൊന്നവനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത് നിങ്ങളല്ലേ?; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചെന്നവീര ശിവാചാര്യ സ്വാമി തന്റെ സുഹൃത്തുക്കളെ മത്തികെരെ ആശുപത്രിയില്‍ അയച്ചപ്പോള്‍ വര്‍ഷ എന്ന പേരില്‍ ഒരു രോഗി അവിടെ ഇല്ലെന്നറിഞ്ഞു. തട്ടിപ്പ് മനസിലാക്കിയ ഇദ്ദേഹം മഞ്ജുളയെ വിളിച്ച് പണം തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വര്‍ഷ ഡിസ്ചാര്‍ജ് ആയതാണെന്നും ആശുപത്രി ബില്ലടക്കാന്‍ താന്‍ 55 ലക്ഷം രൂപ പലരില്‍ നിന്നായി വായ്പ വാങ്ങിയിട്ടുണ്ടെന്നുമായിരുന്നു മഞ്ജുളയുടെ മറുപടി. ഉടന്‍ തന്നെ തന്റെ ബാങ്ക് അക്കൗണ്ടില്‍ 55 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ആത്മഹത്യാ കുറിപ്പില്‍ സ്വാമിയുടെ പേര് എഴുതിവെക്കുമെന്നും മഞ്ജുള ഭീഷണിപ്പെടുത്തി.

ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഏപ്രിലില്‍ മഞ്ജുള ഉള്‍പ്പെടെ ഏഴ് പേര്‍ മഠത്തിലെത്തി ചെന്നവീര ശിവാചാര്യ സ്വാമിയെ ഭീഷണിപ്പെടുത്തി. വര്‍ഷയുടെ ചികിത്സയ്ക്കായി പലരില്‍ നിന്നായി 55 ലക്ഷം രൂപ കടംവാങ്ങിയെന്നും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണി ഉയര്‍ത്തി.
തുടര്‍ന്ന്, സ്വാമിയെ ഭീഷണിപ്പെടുത്തി മാപ്പുപറയിക്കുകയും ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News