സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നവോത്ഥാന സെമിനാർ സംഘടിപ്പിച്ചു

CPIM

സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നവോത്ഥാന സെമിനാർ സംഘടിപ്പിച്ചു. ആനത്തലവട്ടം ആനന്ദൻ നഗറിൽ സംഘടിപ്പിച്ച നവോത്ഥാനത്തിന്റെ തുടർച്ച എന്ന സെമിനാർ കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ ഉത്ഘാടനം ചെയ്തു. നവോത്ഥാനത്തിലൂടെ കൈവരിച്ച നേട്ടങ്ങളെ പിന്നിലേക്ക്‌ കൊണ്ടുപോകാനുള്ള ശ്രമമാണ്‌ രാജ്യത്ത് നടക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. 

നവോത്ഥാന മൂല്യങ്ങൾ ഇല്ലാതാക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്‌ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസ്താവനയും ഇതിന്റെ ഭാഗമാണ്‌. രാജ്യത്ത്‌ നിലനിന്നിരുന്ന ദുഷിപ്പ്‌ മാറിയില്ലെന്ന്‌ കൂടിയാണ്‌ അമിത്‌ഷായുടെ പ്രസ്താവന തെളിയിക്കുന്നതെന്നും കെ രാധാകൃഷ്ണൻ എം പി പറഞ്ഞു. 

ALSO READ;‘മനസുകളെ വിഭജിക്കുന്നതിലല്ല, ഏവരെയും ചേർത്തു നിർത്തുന്നതിലാണു ക്രിസ്മസിന്‍റെ കാതൽ’- കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ

പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തുകയെന്നതാണ്‌ നവോത്ഥാനത്തിന്റെ ലക്ഷ്യം. അതിലേക്കാണ്‌ കേരളം മുന്നേറുന്നത്‌. നവോത്ഥാനത്തിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ ചെറുതല്ലെന്നും അതിദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമമാണ്‌ കേരള സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ENGLISH NEWS SUMMARY: A seminar was organized as part of the CPIM district conference.Central committee member K Radhakrishnan inaugurated the seminar on Continuity of Renaissance organized at Anandan Nagar, Ananthalavattam. He said that the country is trying to reverse the gains achieved through the revival.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News