മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമല്ല, ഏഴുവയസുകാരനെ പിതാവ് കഴുത്തു ഞെരിച്ച് കൊന്നു

മധ്യപ്രദേശിലെ ഇൻഡോറിൽ ഏഴുവയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ചയാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രതീക് ആണ് കൊല്ലപ്പെട്ടത്. മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമല്ലാത്തതിനാലാണ് പിതാവ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ശശിപാലി(26)ന്റെ ആദ്യഭാര്യയിലെ മകനാണ് പ്രതീക്. മൂന്നാം ഭാര്യയായ പായലിന് (23) അടുത്തിടെ കുഞ്ഞുണ്ടായിരുന്നു.

തുടർന്ന് പ്രതീകിനെ ഒഴിവാക്കാതെ ഇനി വീട്ടിലേക്കു മടങ്ങിവരില്ലെന്ന്, നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന പായല്‍ ശശിപാലിനോട് പറഞ്ഞു. ഇതോടെ മകനെ കൊല്ലാന്‍ ശശിപാല്‍ തീരുമാനിക്കുകയായിരുന്നു. സാധാരണയായി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് പ്രതീക് ഉറങ്ങാറുള്ളത്. എന്നാല്‍ ഞായറാഴ്ച, കൂളറുള്ള തന്റെ മുറില്‍ കിടന്ന് ഉറങ്ങാന്‍ പ്രതീകിനോട് ശശിപാല്‍ ആവശ്യപ്പെടുകയായിരുന്നു. മകൻ ഉറങ്ങിയപ്പോൾ ശശിപാൽ ടിവിയുടെ വോളിയം കൂട്ടുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഭാര്യയെ വീഡിയോകോൾ ചെയ്യാൻ ശ്രമിച്ചെങ്കിലും അവർ എടുത്തില്ല. മകനെ കൊലപ്പെടുത്തിയ ശേഷം ശശിപാൽ തെളിവായി അതിന്റെ വീഡിയോ പായലുമായി വാട്‌സാപ്പിൽ പങ്കുവെച്ചെങ്കിലും മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തിരുന്നതിനാൽ അവരത് കണ്ടില്ല. ശേഷം ശശിപാല്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ശശിപാലിനെയും പായലിനെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പ്രതീകിനെ കൊല്ലുന്നതിന്റെ വീഡിയോ ശശിപാലിന്റെ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News