നാടക് മുന്‍ ജില്ലാ പ്രസിഡന്റ് എ.ശാന്തകുമാറിന്റെ പേരിലുള്ള രണ്ടാമത് എ.ശാന്തകുമാര്‍ സംസ്ഥാനതല നാടക പുരസ്‌കാരത്തിന് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ വി.ശശി നീലേശ്വരത്തെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
എ ശാന്തകുമാറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ 16ന് നാടക് കോഴിക്കോട് സംഘടിപ്പിക്കുന്ന ‘ശാന്തനോര്‍മ’ അനുസ്മരണയോഗത്തില്‍ നാടക് സംസ്ഥാന ജന.സെക്രട്ടറി ജെ. ശൈലജ പുരസ്‌കാരം സമ്മാനിക്കും. വൈകീട്ട് അഞ്ച് മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രൊഫ.കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. നാടക് ജില്ലാ പ്രസിഡന്റ് ഗംഗാധരന്‍ ആയാടത്തില്‍, സെക്രട്ടറി എന്‍.വി.ബിജു, ട്രഷറര്‍ ഷിബു മൂത്താട്ട് , എ.പി.സി വാസുദേവന്‍, ശൈലേഷ് അണേല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here