ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3യുടെ ലാന്‍ഡിംഗ് പ്രദേശത്തിന് സമീപമായി മറ്റൊരു പ്രധാന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ചന്ദ്രയാന്‍ 3. വിക്രം ലാന്‍ഡര്‍ വിന്യസിച്ച പ്രഗ്യാന്‍ റോവര്‍ ലാന്‍ഡിംഗ് നടത്തിയ ഇടത്തെ ചെറിയ ഗര്‍ത്തങ്ങളുടെ വക്കുകള്‍, ചരിവുകള്‍, പ്രതലം എന്നിവടങ്ങിളില്‍ ചെറിയ പാറകഷ്ണങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. ഒരു ചാന്ദ്ര ദിനത്തില്‍ ചന്ദ്രോപരിതലത്തില്‍ 103 മീറ്ററാണ് രോവര്‍ സഞ്ചരിച്ചിരിക്കുന്നത്.
ALSO READ: പരീക്ഷ ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യ സഖ്യ വിദ്യാർത്ഥി സംഘടനകൾ
ചന്ദ്രന്റെ അടിത്തട്ടിനെ പൊതിയുന്ന പാളിയിലെ പാറ കഷ്ണങ്ങള്‍ പടിപടിയായി പരുക്കനായി തീരുമെന്ന പറയുന്ന പഠനം ശരിയാണെന്ന് തെളിക്കുന്ന പ്രധാനപ്പെട്ട ഒരു നാഴിക്കല്ലാണിത്.
27 കിലോഗ്രാം ഭാരമുള്ള പ്രഗ്യാന്‍ റോവര്‍ ക്യാമറകള്‍ മറ്റ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ സജ്ജമായാണ് ചന്ദ്രനിലെത്തിച്ചിരിക്കുന്നത്. ഇതിന് ചന്ദ്രന്റെ ണ്ണിനെ സൂക്ഷമമായി പരിശോധിക്കാന്‍ സാധിക്കും. ഐഎസ്ആര്‍ഒ ലോഗോയും ത്രിവര്‍ണ പതാകയും ചന്ദ്രനിലെത്തിച്ചതും ഈ റോവര്‍ വഴിയാണ്.
കണ്ടെത്തിയ പാറ കഷ്ണങ്ങളുടെ നമ്പരും വലിപ്പവും കൂടിവരുന്നതായി ശിവശക്തി പോയിന്റില്‍ നിന്നും പടിഞ്ഞാറു വശത്തേക്ക് 39 കിലോമീറ്ററോളം സഞ്ചരിച്ചപ്പോള്‍ വ്യക്തമായി. പത്തുമീറ്റര്‍ ഡയമീറ്ററുടെ ഗര്‍ത്തമാണ് ഈ പാറ ക്ഷണങ്ങളുടെ വിശ്വസനീയമായ ഉറവിടമെന്നാണ് കണ്ടെത്തലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
ALSO READ: തൃശ്ശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി; ആളപായമില്ല
ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യമായ ചന്ദ്രയാന്‍ നാലിലൂടെ ശിവശക്തി പോയിന്റില്‍ നിന്നും ഭൂമിയിലേക്ക് ലൂണാര്‍ സാമ്പിള്‍ എത്തിക്കുമെന്നാണ് എസ് സോമനാഥ് വ്യക്തമാക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here