കൈയെടുക്കെടാ ഗോപി; സുരേഷ് ഗോപിയുടെ സിനിമയിലും സമാനമായ രംഗം; വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഉയരുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപി സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് ചെയ്ത കാര്യത്തിനു സമാനമായ ഒരു രംഗം സുരേഷ് ഗോപി അഭിനയിച്ച ഭരത് ചന്ദ്രൻ IPS എന്ന സിനിമയിൽ തന്നെ ഉണ്ടെന്നാണ് പോസ്റ്റ്.

ALSO READ:പിഞ്ചുകുഞ്ഞിന് ശ്വാസതടസം; തൊണ്ടയില്‍ കുടുങ്ങി കൊമ്പന്‍ ചെല്ലി 

ചിത്രത്തിലെ വില്ലൻ ആയ ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു മാധ്യമ പ്രവർത്തക അയാളെ ബുദ്ധിമുട്ടിക്കുന്ന ഒരു ചോദ്യം ചോദിക്കുന്നു. അതിന് മറുപടി ഇല്ലാത്ത അയാൾ ആ ദേഷ്യത്തിൽ ആ മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുന്നു. അതിൽ അസ്വസ്ഥ ആയ മാധ്യമ പ്രവർത്തക കൈ എടുക്കണം എന്ന് നല്ല കമാൻഡ് പവറിൽ പറയുന്നു. ആ സിനിമയിൽ അത് ബാഡ് ടച്ച് ആയിട്ടാണ് കാണിക്കുന്നത്. സ്വന്തം സിനിമയിൽ നിന്നും പോലും ആരും ഒരു പാഠവും പഠിക്കുന്നില്ല എന്ന് മനസ്സിലായി എന്നാണ് പോസ്റ്റ് വരുന്നത്.

ALSO READ:ഉത്ര കേസ് : പ്രതി സൂരജിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല

അതേസമയം സോഷ്യൽ മീഡിയയിൽ അടക്കം സുരേഷ് ഗോപിയുടെ പ്രവർത്തിക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. പരാതി നടക്കാവ് പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News