റംബൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; തൊണ്ടയില്‍ വസ്തു കുടുങ്ങിയാല്‍ ചെയ്യേണ്ടതെന്ത്?

റംബൂട്ടാൻ്റെ കുരു തൊണ്ടയില്‍ കുടുങ്ങി തിരുവനന്തപുരം കല്ലമ്പലത്ത് ആറു മാസം പ്രായമായ കുഞ്ഞ് മരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് കരവാരം തോട്ടയ്ക്കാട്ട് മംഗ്ലാവില്‍ വീട്ടില്‍ അനേഷ്-വൃന്ദ ദമ്പതികളുടെ കുഞ്ഞായ ആദരവ് വീട്ടുകാര്‍ അറിയാതെ റംബൂട്ടാന്‍ കുരു വായിലിട്ടത്. വിവരമറിഞ്ഞ വീട്ടുകാര്‍ ഉടന്‍ കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ച് റംബൂട്ടാന്‍ കുരു പുറത്തെടുത്തെങ്കിലും തുടര്‍ന്ന് ശ്വാസമെടുക്കാനാവാതെ ആണ് കുഞ്ഞ് മരണപ്പെട്ടത്.

ALSO READ: നെഞ്ചിന്റെ മധ്യത്തില്‍ നിന്നും കഴുത്തിലേക്കും തോളിലേക്കും പടരുന്ന വേദന; ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ അറിയാം..

തൊണ്ടയില്‍ വസ്തു കുടുങ്ങിയാല്‍ ചെയ്യേണ്ടതെന്ത്?

കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ എന്തെങ്കിലും വസ്തു കുടുങ്ങിയാല്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കുന്നതാണ് ആദ്യപടി. ഇതിനു സമയം കിട്ടിയില്ലെങ്കില്‍ പ്രാഥമികമായി ഈ ശുശ്രൂഷകള്‍ നല്‍കാം.

ALSO READ: ഉറങ്ങുമ്പോൾ എങ്ങനെ കിടക്കണം? ഇടതുവശം ചരിഞ്ഞു കിടക്കുന്നത് നല്ലതാണോ?

1. കുട്ടിയെ ശുശ്രൂഷകന്റെ കൈകൊണ്ട് താങ്ങിപ്പിടിച്ച് മടിയില്‍ കമഴ്ത്തി കിടത്തുക.
2. കൈത്തണ്ട കൊണ്ട് 5 തവണ മുതുകിനു നടുഭാഗത്തായി അമര്‍ത്തി അടിക്കുക. തുടര്‍ന്ന് കുടുങ്ങിയ വസ്തു തൊണ്ടയില്‍ നിന്നും വായിലേക്ക് എത്തുന്നുണ്ടോ എന്ന് പരിശോധിക്കുക.
3. കുട്ടിയുടെ ശ്വാസം നിന്നുപോയാല്‍ മലര്‍ത്തി കിടത്തി, നെഞ്ചിന്റെ നടുക്കായി 2 വിരലുകള്‍ കൊണ്ട് ആഞ്ഞ് അമര്‍ത്തുക. ഒരു സെക്കന്‍ഡില്‍ ഒരു തവണ എന്ന രീതിയില്‍ വേണം അമര്‍ത്താന്‍.
4. 5 വട്ടം പുറത്തും തുടര്‍ന്ന് 5 വട്ടം നെഞ്ചിന്റെ ഭാഗത്തും അമര്‍ത്തണം. ഇത് കുടുങ്ങിയ വസ്തു വായില്‍ വരുന്നതുവരെ തുടരണം.
5. കുട്ടിക്ക് ബോധം തെളിഞ്ഞില്ലെങ്കില്‍ 2 മിനിറ്റ് സിപിആര്‍ നല്‍കണം. തുടര്‍ന്ന് ഉടനടി ആശുപത്രിയില്‍ എത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News