പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചു; ആറ് വയസുകാരിക്ക് പരുക്ക്

പാലക്കാട് കല്ലടിക്കോട് ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് അപകടം.ആറ് വയസുകാരി പാട്ടുപാടുന്നതിനിടെ ചൈനീസ് മൈക്ക് പൊട്ടിത്തെറിച്ചത്.ആറ് വയസുകാരിയുടെ മുഖത്ത് പരുക്കേറ്റു.കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കയ്യില്‍ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്.

ALSO READ:കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള ചൈനീസ് മൈക്ക് ആണ് പൊട്ടിത്തെറിച്ചത്.
മുഖത്തോട് ചേര്‍ന്നല്ല മൈക്ക് വച്ചത് എന്നതിനാല്‍ വന്‍ അപകടം ഒഴിവായി.കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ട്.അതേസമയം മൈക്കിന്റെ കമ്പനി വ്യക്തമല്ലാത്തതിനാല്‍ കുടുംബത്തിനു പരാതി നല്‍കാനാകാത്ത സാഹചര്യമാണ് ഉള്ളത്.

ALSO READ:കടമക്കുടി ആത്മഹത്യ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News