ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിക്കുകയും മുഖത്ത് കല്ലുകൊണ്ട് അടിക്കുകയും സ്വകാര്യ ഭാഗങ്ങളിലടക്കം ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസ് കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ കോളേജിൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. കയറോ ചരടോ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് പ്രതി കൊലപാതകം നടത്തിയത്. ആന്തരികാവയങ്ങൾ ശാസ്ത്രീയ പരിശോധനക്ക് അയക്കും.
ഉച്ചയ്ക്ക് 12 മണിയോടെ ആലുവ മാർക്കറ്റിന് പിൻവശത്തെ മാലിന്യ കൂമ്പാരത്തിനിടയിൽ നിന്ന് ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ തന്നെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ കാണപ്പെട്ടിരുന്നു. തലയ്ക്ക് കല്ലുകൊണ്ട് ക്ഷതമേറ്റ പാടുകൾ, സ്വകാര്യ ഭാഗങ്ങളിലടക്കം ആഴമേറിയ മുറിവുകൾ കൂടി കണ്ടെത്തി. തുടർന്ന് വിശദമായ പരിശോധനകൾ സ്ഥലത്ത് വച്ച് തന്നെ നടത്തി. കുട്ടിയെ തട്ടികൊണ്ടു പോയ പ്രതി അസ്ഫാക് ആലം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയിൽ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: ‘ അവനെ വിട്ടുകൊടുക്കരുത്; കയ്യും കാലും തല്ലിയൊടിക്കണം’; ആറ് വയസുകാരിയെ കൊന്ന പ്രതിക്കെതിരെ ജനരോഷം
കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരുകയാണ്. പ്രതിയുടെ വിരലടയാളം അടക്കം ഇതിനോടക്കം ശേഖരിച്ചു. ഇയാൾ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. റേഞ്ച് ഡി ഐ ജി ശ്രീനിവാസൻ്റെ മേൽനോട്ടത്തിൽ ആലുവ റൂറൽ എസ്.പി. അന്വേഷണ്ടിന് നേതൃത്വം നൽകും.
ഒരു നാടിനെയാകെ വേദനിപ്പിച്ച ദാരുണ കൃത്യത്തിന്റെ ഞെട്ടലിലാണ് കേരളമാകെ. ആലുവയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് ഇന്നുച്ചയോടെ കണ്ടെത്തിയത്. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ പ്രതി പൊലീസിനോട് സമ്മതിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസ്ഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളില്‍ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനിയില്ല. രാത്രി റെയില്‍ വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here