തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ ആറു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശിനി ലക്ഷിതയാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്. പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിൽ അച്ഛനമ്മമാർക്കൊപ്പം നടക്കവേയാണ് കുട്ടിയെ പുലി ആക്രമിച്ചത്. പൊലീസ് തിരച്ചിൽ നടത്തി കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു.
Also Read: ഹിമാചലിൽ മണ്ണിടിച്ചിൽ; ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന്‍ മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here