കൊവിഡ് കേസുകളിൽ നേരിയ കുറവ്, 2994 പേർക്ക് രോഗം

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 16354 ആയി. രോഗം ഭേദമായവരുടെ എണ്ണം 44171551 ആയി ഉയർന്നു. മരണനിരക്ക് 1.19 ശതമാനമാണ്.

അതേസമയം രാജ്യത്ത്‌ കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ശാരീരിക അകലം പാലിക്കുക,ആശുപത്രികളിൽ മാസ്ക് ധരിക്കുക, രോഗലക്ഷണങ്ങളുള്ളവർക്ക് ഡോക്ടറുടെ നിരീക്ഷണം ഉറപ്പാക്കുക എന്നിവ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ഏപ്രിൽ 10,11 തിയതികളിൽ എല്ലാ ആശുപത്രികളിലും മോക്ഡ്രിൽ നടത്താനും കേന്ദ്രം നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News