‘അവൻ അവളെ തിരിച്ച് ചുംബിച്ചത് എത്ര മനോഹരമാണല്ലേ’;പാമ്പിനെ ചുംബിച്ച യുവതിക്ക് എട്ടിന്‍റെ പണി

വളർത്തു മൃഗങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ എല്ലാ വളർത്തു മൃഗങ്ങളോടും ഒരുപോലെ സ്നേഹപ്രകടനം കാണിച്ചാൽ ചിലപ്പോൾ പണികിട്ടും. ചില മൃഗങ്ങൾ തിരിച്ച് ഉപദ്രവിച്ചെന്നിരിക്കും. എന്നാല്‍, മൃഗങ്ങളെ ഉപയോഗിച്ച് പ്രദര്‍ശനം നടത്തുന്നവര്‍ കാഴ്ചക്കാരില്‍ ഭയമില്ലാതാക്കാനായി അവയെ തോടാനും ചുംബിക്കാനും കാഴ്ചക്കാരെ അനുവദിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു പ്രദര്‍ശനത്തിനിടെ ഒരു പാമ്പ് പ്രദര്‍ശകന്‍റെ കൈയിലിരുന്ന പാമ്പിനെ ചുംബിച്ച് യുവതിക്ക് എട്ടിന്‍റെ പണിയാണ് കിട്ടിയത്. ഒരു ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

also read :വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 11 പേർക്ക് പരുക്ക്

വീഡിയോയില്‍ രണ്ട് പേര്‍ ഒരു പെരുമ്പാമ്പിനെ തങ്ങളുടെ ചുമലില്‍ ചുമന്ന് നില്‍ക്കുമ്പോള്‍ രണ്ട് യുവതികള്‍ സമീപത്തേക്ക് വന്ന് അവയെ ചുംബിക്കാന്‍ ശ്രമിക്കുന്നു. മുന്നില്‍ നില്‍ക്കുന്ന പരിശീലകന്‍ പാമ്പിന്‍റെ കഴുത്തില്‍ പിടിച്ചിട്ടുണ്ടെങ്കിലും യുവതി ചുംബിച്ച് തിരിയുന്ന അടുത്ത സെക്കന്‍റില്‍ പാമ്പ് യുവതിയുടെ ചുണ്ടുകള്‍ കടിച്ചെടുക്കുന്നു. പിന്നാലെ യുവതിയുടെ ചുണ്ടില്‍ നിന്നും പാമ്പിനെ വിടുവിക്കാന്‍ പരിശീലകന്‍ ശ്രമിക്കുന്നതാണ് വിഡിയോയിൽ.

‘അവൾ എന്താണ് ചിന്തിക്കുന്നത്?’ എന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. മറ്റൊരു കാഴ്ചക്കാരനെഴുതിയത് ‘ഓക്കെ, അവൻ അവളെ തിരിച്ച് ചുംബിച്ചത് എത്ര മനോഹരമാണല്ലേ’ എന്നായിരുന്നു. മറ്റൊരാള്‍ ചോദിച്ചത്, ‘ആ പെണ്‍കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്നായിരുന്നു.’ ‘മരണത്തിലേക്കുള്ള നിശബ്ദമായ വഴികള്‍’ എന്നായിരുന്നു വേറൊരാളുടെ കുറിപ്പ്. ‘അതുകൊണ്ടാണ് ഞാൻ വന്യമൃഗങ്ങളെയോ മൃഗങ്ങളെയോ വിശ്വസിക്കാത്തത്, കാരണം അവ ഇപ്പോഴും മൃഗങ്ങളാണ്,’ മറ്റൊരാള്‍ എഴുതി.ഇങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്.

also read :സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠനത്തിന് നിരോധനം; വിനോദയാത്രകള്‍ക്കും വിലക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News