ഏ‍ഴ് കുപ്പി വോഡ്ക കുടിച്ചു, മദ്യപാന ചലഞ്ചിന് പിന്നാലെ വ്ളോഗര്‍ മരണപ്പെട്ടു

മദ്യപാന ചലഞ്ചിന്‍റെ ഭാഗമായി ഒറ്റയിരിപ്പിന് ഏഴ് കുപ്പി മദ്യം കുടിച്ച വ്ളോഗര്‍ മണിക്കൂറുകള്‍ക്കുള്ളില്‍  മരണപ്പെട്ടു.  സാന്‍കിയാംഗേ എന്നറിയപ്പെടുന്ന 34കാരനായ വ്‌ളോഗര്‍ ഒരു ഓണ്‍ലൈന്‍ ചലഞ്ചിന്റെ ഭാഗമായാണ് ലൈവായി ഏഴ് കുപ്പി മദ്യം കുടിച്ചത്.ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന’ ബൈജിയു’ മദ്യം ഏഴ് കുപ്പി കുടിച്ച് 12 മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം സംഭവിച്ചത്.  “പികെ” ചലഞ്ചിന്‍റെ ഭാഗമായാണ് ഇയാള്‍ ഇത്രയധികം മദ്യം അകത്താക്കിയത്.

മുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് ഇയാളെ വീട്ടുകാര്‍ കണ്ടെത്തിയത്.

ബൈജിയു മദ്യത്തില്‍ 30 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് ആല്‍ക്കഹോള്‍ കണ്ടന്റ്.

ചൈനയിലെ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഡൗയിനിലാണ് ഇദ്ദേഹം ലൈവ് സ്ട്രീമിങ് നടത്തിയത്. മദ്യപിക്കുന്ന വിഡിയോ അപ്ലോഡ് ചെയ്തതിനെത്തുടര്‍ന്ന് സാന്‍കിയാംഗേയെ മുന്‍പ് ഇതേ പ്ലാറ്റ്‌ഫോം ബാന്‍ ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ അക്കൗണ്ടുണ്ടാക്കിയാണ് ഇയാള്‍ ലൈവ് ചലഞ്ചില്‍ പങ്കെടുത്തതെന്നും രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News