‘തളിര്’; വർണ്ണോത്സവത്തിൻറെ ഭാഗമായി പ്രത്യേക കലോത്സവം സംഘടിപ്പിക്കുന്നു

YOUTH FESTIVAL

തിരുവനന്തപുരം ജില്ലയിലെ 61 ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് ശിശുദിനാഘോഷം. വർണ്ണോത്സവത്തിൻറെ ഭാഗമായി 2024 നവംബർ 7,8 തീയതികളിൽ തളിര് എന്ന പേരിൽ പ്രത്യേക കലോത്സവം സംഘടിപ്പിക്കുന്നു. എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 800-ൽ പരം കുട്ടികൾ പങ്കെടുക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 17 ഇനങ്ങളിലാണ് മത്സരം നടക്കുകയെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു.

നവംബർ 7-ാം തീയതി കഥപറയൽ (എൽ.പി. യു.പി. വിഭാഗം), കവിത ചൊല്ലൽ (മലയാളം), കവിത ചൊല്ലൽ (ഇംഗ്ലീഷ്), ലളിതഗാനം, മലയാളം കണ്ടെഴുത്ത്, മലയാളം കേട്ടെഴുത്ത്, മലയാളം വായന, നാടോടിനൃത്തം (സിംഗിൾ, ഗ്രൂപ്പ്), ദേശഭക്തിഗാനം (ഗ്രൂപ്പ്) ഇനങ്ങളും നവംബർ 8-ാം തീയതി നാടൻപാട്ട്, ചലച്ചിത്രഗാനാലാപനം, മോണോ ആക്ട്, ഫാൻസി ഡ്രസ്സ്, സിനിമാറ്റിക് ഡാൻസ് (സിംഗിൾ), സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്) സംഘഗാനം എന്നിങ്ങനെയാണ് മത്സരക്രമങ്ങളും, ഇനങ്ങളും.

ALSO READ; തന്മയയുടെ ‘വര’ ശിശുദിന സ്റ്റാമ്പിൽ മിഴി തുറക്കും

പൊതു കലോത്സവങ്ങളിൽ മത്സരിച്ചെത്താനുള്ള സാധ്യതയുടെ കുറവും പൊതുവായി കലാപ്രകടനം നടത്താനുള്ള കുട്ടികളുടെ ആഗ്രഹങ്ങളും കണക്കിലെടുത്തും കുട്ടികളുടെ മാനസ്സികവും സർഗാഗത്മകവും വൈജ്ഞാനികവുമായ സഹായിക്കലും ഉണർത്തലുകളും ഉണ്ടാക്കുകയാണ് ലക്ഷ്യം. എല്ലാ രംഗത്തും ഏതൊരു കുട്ടിക്കും ഒപ്പം ഹോമുകളിലെ കുട്ടികളെയും എത്തിക്കുക എന്ന ശിശുക്ഷേമ സമിതിയുടെ പദ്ധതിയുടെ ഭാഗമായാണ് 2024-ൽ തന്നെ ഇത്തരമൊരു കൌമാര കുട്ടികലാമേള സംഘടിപ്പിക്കുന്നത്.

സനാഥത്വം സാർവ്വത്ര വത്ക്കരിക്കലാണ് മറ്റൊരു ലക്ഷ്യം. അതിൻറെ സാംസ്കാരിക അടിത്തറ ഒരുക്കുന്നതിന് എല്ലാ ഹോമുകളിലെ കുഞ്ഞുങ്ങളെയും പാരസ്പര്യത്തിലെത്തിക്കുക യെന്നതും പരിപാടിയാണ്.പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി, ട്രഷറർ കെ ജയപാൽ എന്നിവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News