വയനാട് പുനരധിവാസം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

wayanad landslide

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുക.സ്ഥലമെറ്റെടുക്കൽ വീടുകളുടെ നിർമ്മാണം എന്നിവയിൽ തീരുമാനം ഉണ്ടാകും.

വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടൻ ചേരുന്നുണ്ട്.നിർമ്മാണം എങ്ങനെ എന്നത് അടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.

ALSO READ; ‘കത്തി’, ഇതൊരു സാങ്കല്പിക കഥയല്ല,ഈ കഥകൾ ആവർത്തിക്കാതിരിക്കട്ടെ

അതേസമയം വയനാട് ദുരന്തബാധിതരുടെ പട്ടികയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിട്ടുള്ളത് അനാവശ്യ വിവാദങ്ങളാണെന്ന് മന്ത്രി കെ രാജൻ. ദുരന്ത ബാധിതരുടെ കരട് ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും രണ്ട് ഫേസുകളിലായാണ് ഈ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ഫേസിൻ്റെ കരട് ലിസ്റ്റാണ് ഇന്നലെ പുറത്തിറക്കിയത്. ലിസ്റ്റുകൾ സംബന്ധിച്ച് പലർക്കും ആക്ഷേപങ്ങൾ ഉണ്ടാകാം. എന്നാൽ, അവ തിരുത്തുന്നതിന് 15 ദിവസങ്ങൾ ഇനിയും ബാക്കിയുണ്ട്. എല്ലാ പഞ്ചായത്തിലും കലക്ട്രേറ്റിലും ഇത് തിരുത്തുന്നത് സംബന്ധിച്ച് പരാതി നൽകാമെന്നും രണ്ടാം ഫേസ് ലിസ്റ്റും കരട് രൂപത്തിലാണ് ആദ്യം പ്രസിദ്ധീകരിക്കുകയെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News