തുവ്വൂർ കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

തുവ്വൂർ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കരുവാരക്കുണ്ട് ഇൻസ്പെക്ടർ സി കെ നാസറിന്റെ നേതൃത്വത്തിൽ 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പെരിന്തൽമണ്ണ ഡി വൈ എസ് പി എം സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക.

Also Read:പാലക്കാട് വാളയാറില്‍ റെയില്‍വേ നിര്‍മ്മിച്ച അടിപ്പാതയില്‍ വീണ്ടും കൊമ്പന്‍: വീഡിയോ പുറത്ത്

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു, ഇയാളുടെ രണ്ടു സഹോദരങ്ങൾ, അച്ഛൻ, സുഹൃത്ത് തുടങ്ങി അഞ്ചു പേരാണ് അറസ്റ്റിലായിരുന്നത്. കൊലപാതകം നടന്ന ദിവസവും പ്രതി കോൺഗ്രസ് നേതാക്കളോടൊപ്പമുണ്ടായിരുന്നു. അന്വേഷണം വഴിതെറ്റിയ്ക്കുന്നതിനായി രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്. സ്വർണം വിൽപ്പന നടത്തിയ തുവ്വൂരിലെ ജ്വല്ലറികളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

also read: രണ്ട് കൈയിലും തോക്ക്; സ്പോര്‍ട്സ് ബൈക്കിന്റെ പുറകിലായി പെൺകുട്ടി; വൈറൽ വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News