റസിഡൻസി നിയമങ്ങൾ പാലിക്കുന്നവരെ ആദരിക്കാൻ ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രത്യേക പ്ലാറ്റ്ഫോം

DUBAI GLOBAL VILLAGE

ദുബായ് എമിറേറ്റിൽ റസിഡൻസി നിയമങ്ങൾ കൃത്യമായി  പാലിക്കുന്നവരെ ആദരിക്കാനും  താമസക്കാരെ അതിലേക്ക് പ്രേരിപ്പിക്കാനും  ലക്ഷ്യമിട്ട് ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചു.

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ സംരംഭമായ “ഐഡിയൽ ഫേസ്” ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ്, താമസക്കാരെ  ആദരിക്കാനും റെസി ഡൻസി നിയമങ്ങൾ പാലിക്കാനുമുള്ള പ്രതിജ്ഞ എടുക്കാനും പ്രത്യേക വേദി ഒരുക്കിയത്.

 ആഗോള ഗ്രാമത്തിലെ പ്രധാന സ്റ്റേജിന്  സമീപമാണ്  പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ആരംഭിച്ച ഈ പവലിയനിൽ , വൈകിട്ട് 4  മുതൽ രാത്രി 11 മണിവരെ സന്ദർശകരെ സ്വീകരിക്കും.അവർക്ക് ഈ ഫ്ലാറ്റ്ഫോം വഴി പ്രതിജ്ഞ സ്ഥിരീകരിക്കാനും  ജി ഡി ആർ എഫ് എ യുടെ പ്രശംസ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും സാധിക്കും. ഇതിനോടൊപ്പം ഇൻട്രാക്ടീവ് ക്വിസ്സിൽ പങ്കെടുക്കാനും കഴിയും.വിജയികൾക്ക്  പ്രതീകാത്മക സമ്മാനങ്ങൾ ഡയറക്ടറേറ്റ്   നൽകുമെന്നു അധികൃതർ അറിയിച്ചു. 

കുട്ടികളെ ആകർഷിക്കാൻ ജി ഡി ആർ എഫ് എ -യുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയുടെയും സാന്നിധ്യവും ഇവിടെയുണ്ട്. അവർക്കൊപ്പം ഫോട്ടോയെടുക്കാനും അവസരം ലഭിക്കും.ദുബായിലെ റസിഡൻസി നിയമങ്ങളോടുള്ള പ്രതിജ്ഞാബദ്ധത  വർദ്ധിപ്പിക്കുന്നതിനായി ഇൻട്രാക്റ്റീവ്  അനുഭവങ്ങൾ ഫ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുവെന്ന് ഇത് സംബന്ധിച്ച് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു.പ്രതിജ്ഞാബദ്ധതയുടെയുംഉത്തരവാദിത്തത്തിന്റെയും മാതൃക കാട്ടാനും സുരക്ഷിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും എല്ലാ സന്ദർശകരെയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ജി ഡി ആർ എഫ് എ ദുബായ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News