സിനിമ റിവ്യൂ ബോംബിങ് കേസിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനി നൽകിയ പരാതിയിലാണ് അന്വേഷണം. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ റിവ്യൂ അക്കൗണ്ടുകൾ പരിശോധിക്കുകയാണ്.
ALSO READ:“ലോകത്താദ്യമായി മുൻജന്മത്തെ കുറിച്ച് സംസാരിച്ചയാൾ ഞാൻ ആണോ”; വിവാദങ്ങളോട് പ്രതികരിച്ച് ലെന
സിനിമ റിവ്യൂ ബോംബിങ്ങില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് സംവിധായകൻ നൽകിയ പരാതി.സംഭവത്തിൽ ഒൻപതു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ALSO READ:മുകേഷ് അംബാനിക്കെതിരെ വധഭീഷണി; സന്ദേശമെത്തിയത് പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന്റെ പേരിൽ
സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകൾ പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്. സിനിമാ റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി നിർമാതാക്കളും രംഗത്തെത്തിയിരുന്നു.
നിർമാതാക്കളുടെ സംഘടന അക്രഡിറ്റേഷൻ നൽകുന്നവരെ മാത്രമെ സിനിമ പ്രമോഷനിൽ സഹകരിപ്പിക്കൂ എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here