കാസർഗോഡ് നെല്ലിക്കുന്നിൽ റെയിൽവേ ട്രാക്കിൽ കല്ല്

കാസർഗോഡ് നെല്ലിക്കുന്നിൽ റെയിൽവേ ട്രാക്കിൽ കല്ല് വെച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് 5.30 നാണ് സംഭവം. മംഗ്ലൂരു ചെന്നൈ എക്സ്പ്രസ്സ്‌ കടന്നുപോകുമ്പോൾ കുലുക്കം അനുഭവപ്പെടുകയും തുടർന്ന് യാത്രക്കാരുടെ പരാതിയിന്മേൽ നടത്തിയ പരിശോധനയിൽ കല്ല് ട്രാക്കിൽ പൊടിഞ്ഞ നിലയിൽ കണ്ടെത്തുകയുമായിരുന്നു.

Also Read: സര്‍ജറിയില്‍ പിഴവ്; 12 വര്‍ഷം നീണ്ട പോരാട്ടം; അര്‍ജന്റീനിയന്‍ നടി സില്‍വിന ല്യൂണ അന്തരിച്ചു

എന്നാൽ ഇത്തരത്തിൽ ട്രെയിനുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. ഇതിന് മുൻപും വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിന് നേരെയുണ്ടായ കല്ലേറിൽ ട്രെയിനിന്റെ എസ് 2 കോച്ചിൻ്റെ ഒരു ചില്ല് തകർന്നു. കുമ്പള ഉപ്പള സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 നായിരുന്നു സംഭവം.

Also Read: ജനറൽ നഴ്‌സിങ്; ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News