മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു കൊച്ചു മിടുക്കിയുടെ ഡാൻസ് വീഡിയോ സമൂഹമാധ്യങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്. അഷ്ടമി എന്ന ഒൻപത് വയസുകാരിയുടെ ചെയറിൽ ഇരുന്ന് ഡാൻസ് കളിക്കുന്ന വീഡിയോ ഇതിനോടകം രണ്ട് മില്ല്യണിലധികം ആളുകളാണ് കണ്ടത്. തിരുവനന്തപുരം പേട്ട എൽ പി എസ് ലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കൊച്ചുമിടുക്കി. തന്റെ പരിമിതികളെ മറികടന്ന് നൃത്തത്തിന്റെ എല്ലാ താളവും ഭാവവും കോർത്തിണക്കിയാണ് അഷ്ടമി ഡാൻസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകളാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
ഏറെ പരിമിതികൾ തരണം ചെയ്ത കൊച്ചു മിടുക്കി നൃത്തത്തിൽ മാത്രമല്ല, പടം വരയ്‌ക്കുന്നതിലും പാട്ട് പാടുന്നതിലും, പഠനത്തിലുമൊക്കെ മിടുക്കിയാണ്. തിരുവനന്തപുരം നിവാസികളായ പ്രവീൺ- ശരണ്യ ദമ്പതികളുടെ മകളാണ് അഷ്ടമി. ഏറെ ചെറുപ്പം മുതൽക്ക് തന്നെ നൃത്തത്തിൽ അഭിരുചി ഉണ്ടായിരുന്ന അഷ്ടമിയെ, അവളുടെ പരിമിതികളെ മറികടന്ന് നൃത്തത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത് സവിത ടീച്ചറാണ്.
ജനിച്ച സമയത്ത് നട്ടല്ലിൽ ഒരു ചെറിയ മുഴ ഉണ്ടായിരിന്നു. അഷ്ടമി വളരുന്നതിനനുസരിച്ച് ആ മുഴയും വളരാൻ തുടങ്ങി. ഇതോടെ അതിന് ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നു. അഞ്ചാം മാസത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അതോടെ ന്യുറോ പ്രശ്‌നം നേരിടുകയും കാലിന് വളവ് സംഭവിക്കുകയും ചെയ്തു. അതിന്റെ പരിണിത ഫലമായാണ് അഷ്ടമിക്ക് ചലന ശേഷി നഷ്ടമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here