യുവതിക്ക് നേരെ തെരുവുനായ ആക്രമണം; കണ്ണൂരിൽ നായ ശല്യം രൂക്ഷം

കണ്ണൂർ പിലാത്തറയിൽ യുവതിക്ക് നേരെ തെരുവുനായ ആക്രമണം. ആശാവർക്കറായ രാധാമണിയെയാണ് തെരുവുനായ ആക്രമിച്ചത്. ക്ലോറിനേഷന് പോയപ്പോഴാണ് തെരുവുനായക്കൂട്ടം രാധാമണിയെ ആക്രമിച്ചത്.

ALSO READ :“ഹാപ്പി പിരീഡ് രാഗിണി” ; മകളുടെ ആദ്യ ആർത്തവം ആഘോഷമാക്കി കുടുംബം

അതേസമയം കോഴിക്കോട് വടകരയിൽ തെരുവ് നായ ആക്രമണത്തിൽനിന്ന് വിദ്യാർത്ഥിനി തല നാരിഴക്ക് രക്ഷപ്പെട്ടു. വടകരമാർക്കറ്റ് റോഡിന് സമീപമാണ് സംഭവം. സമീപത്തെ കടയിലുണ്ടായിരുന്ന രാജേഷ്, റഫീഖ് എന്നിവർ എത്തിനായ്ക്കളെ ഓടിച്ചതോടെയാണ് വിദ്യാർത്ഥിനി കടിയേൽക്കാതെ രക്ഷപ്പെട്ടത്. എട്ടോളം നായകളാണ് വിദ്യാർത്ഥിക്ക് നേരെ ഓടിയടുത്തത്. പ്രദേശത്ത് നായ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

ALSO READ :മിഴിവേകുന്ന വസന്തം; പതിവ് തെറ്റാതെ സുന്ദരിയായി മലരിക്കൽ ആമ്പൽ പാടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News