ജപ്പാനിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ഇഷിക്വാവയിലും സമീപ്രദേശത്തുമാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശികസമയം രാത്രി 10: 47 ന് ജപ്പാൻ ഇഷിക്വാവയിലെ നോതോ റീജിയണിലാണ് ഭൂചലനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മേഖലയിൽ അനുഭവപ്പെട്ടിട്ടുള്ളത്.

ഭൂചലനത്തെ തുടർന്ന് റെയിൽ പാതകൾ തകരാനും വിള്ളലുകൾ വീഴാനും സാധ്യതകൾ നിലനിൽക്കുന്നതിനാൽ സംഭവത്തെ തുടർന്ന് ജപ്പാനിലെ പല പ്രദേശങ്ങളിലേക്കുമുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ഇതേ സമയത്തു തന്നെ ജപ്പാൻ്റെ പടിഞ്ഞാറൻ തീരത്തെ ഹൊൻഷുവിൽ 6.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: ട്രംപ് നിയുക്ത പ്രസിഡൻ്റ്, തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഇനി വിചാരണ ചെയ്യാനാവില്ല; കേസ് റദ്ദാക്കി യുഎസ് കോടതി

10 കിലോമീറ്റർ ആഴത്തിലാണ് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. എന്നാൽ, ഭൂചലനങ്ങളിൽ ഏതെങ്കിലും പ്രദേശത്ത് നാശനഷ്ടങ്ങളോ പരുക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഭൂകമ്പം ജപ്പാൻ തീരത്ത് സമുദ്രനിരപ്പിൽ നേരിയ വ്യതിയാനം വരുത്തിയേക്കാമെന്നും പക്ഷേ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും ‘ജപ്പാൻ കാബിനറ്റ് ഓഫീസ്’ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News