കണ്ണൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ഒരു വിദ്യാർഥി മരിച്ചു

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ വളക്കൈയിലാണ് സ്കൂൾ ബസ് മറിഞ്ഞ് അപകടമുണ്ടായത്. കുറുമാത്തൂർ ചിൻമയ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചത് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷ്(11) ആണ്. അപകടത്തിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂൾ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് വിട്ട് ബസ് മറിഞ്ഞത്. അപകടം നടന്നയുടൻ തന്നെ പ്രദേശത്തെ ആളുകൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ട് തവണ മറിഞ്ഞ ശേഷം റോഡിലേക്ക് വീഴുകയായിരുന്നു.

Also read: ‘മുണ്ടക്കൈ-ചൂരൽമല പുനരധിവാസം;ഭൂമിയുടെ ഉടമസ്ഥാവകാശം ദുരന്ത ബാധിതർക്ക് തന്നെ നൽകും’: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം പാറശ്ശാലയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ചത് അയിര സ്വദേശി പ്രദീപ് (40 ) ആണ്. അപകടത്തിൽ പരിക്കേറ്റ നാല് പേരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. അപകടം നടന്നയുടൻ പ്രദേശ വാസികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News