മലപ്പുറത്ത് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

MALAPPURAM DEATH

മലപ്പുറത്ത് വിദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥിനി മരിച്ചു.മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവി യുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്.

മലപ്പുറം വെളിയങ്കോട് ഫ്ളൈ ഓവറിലാണ് വാഹനാപകടം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം ഉണ്ടായത്.വിദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ALSO READ;ഉമ തോമസ് എംഎൽഎയുടെ നില മാറ്റമില്ലാതെ തുടരുന്നു

അപകടത്തിൽ ഒരു വിദ്യാർഥിക്ക് പരുക്ക് പറ്റിയിട്ടുണ്ട്. വിദ്യാർഥിനിയുടെ പരിക്ക് ഗുരുതരം ആണെന്നാണ് വിവരം. മറ്റ് മറ്റ് വിദ്യാർഥികൾ എല്ലാവരും സുരക്ഷിതരാണ്.ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

ENGLISH NEWS SUMMARY: A student died in an accident in a tourist bus traveling with students in Malappuram. Fatima Hiba (17), daughter of Mujeeb Rahman Baqavi, a resident of Morayur Arafa Nagar, Malappuram, died.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News