വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍(18) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെയാണ് പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത്.

സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയതായിരുന്നു അമൽ. അപകടം പതിവായ ഇവിടെ പ്രവേശനം നിരോധിചിരുന്നെങ്കിലും പുഴയുടെ മറു ഭാഗത്തുകൂടെയാണ് അമലും സംഘവും വെള്ളത്തിൽ ഇറങ്ങിയത്. തുടർന്ന് കളിക്കുന്നതിനിടെ അമൽ കയത്തില്‍ അകപ്പെടുകയായിരുന്നു. നാട്ടുകര്‍ ഓടിയെത്തി അമലിനെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News