ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; തിരച്ചിൽ നടക്കുന്നെന്ന് ലാത്വിയയിലെ കോളേജ് അധികൃതർ

ഇടുക്കി ആനച്ചാൽ സ്വദേശിയായ വിദ്യാർത്ഥിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി. ആനച്ചാൽ അറക്കൽ ഷിന്റോ – റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിന്റോയെയാണ് കാണാതായത്. ആൽബിനായി തിരച്ചിൽ നടക്കുന്നതായാണ് ലാത്വിയയിലുള്ള കോളേജ് അധികൃതർ വ്യക്തമാക്കുന്നത്. എട്ടു മാസങ്ങൾക്കു മുൻപാണ് ഇടുക്കി ആനച്ചാൽ സ്വദേശി ആൽബിൻ ഷിന്റോ മൂന്നുവർഷത്തെ ഡിഗ്രി കോഴ്സ് ചെയ്യുന്നതിനായി വടക്കൻ യൂറോപ്പിലെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ നോവികൊണ്ടാസ് മാറീടൈം കോളേജിൽ എത്തിയത്.

 Also Read; ‘ടൈംസ് ഓഫ് ഇന്ത്യയുടെ ആ വാര്‍ത്ത കള്ളം, സര്‍ക്കാര്‍ വിരുദ്ധത ഉണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന വാശിയാണ് മാധ്യമങ്ങള്‍ക്ക്’; പൊളിച്ചടുക്കി ചീഫ് സെക്രട്ടറി

ഇതിനിടെ അവധി ലഭിച്ചപ്പോഴാണ് ആൽബിനും സുഹൃത്തുക്കളും ജൂലൈ 18 നാലുമണിയോടെ റിഗയിലെ തടാകത്തിൽ കുളിക്കുന്നതിനായി ഇറങ്ങിയത്. തടാകത്തിൽ കുളിക്കുന്നതിനിടെ ആൽബിൻ മുങ്ങി പോവുകയായിരുന്നെന്ന് ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർഥികൾ പിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇതിന് പിന്നാലെയാണ് ഇവർ വിവരം കോളേജ് അധികൃതരെ അറിയിച്ചത്. പിന്നീട് രക്ഷാപ്രവർത്തകരെത്തി പരിശോധന നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായില്ല.

Also Read; കനത്ത മഴയിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു; മുംബൈയിൽ 70 കാരിക്ക് ദാരുണാന്ത്യം

ആൽബിനായുള്ള തിരച്ചിൽ ഊർജ്ജതമാക്കാൻ സർക്കാർ സംവിധാനങ്ങൾ ഇടപെടണമെന്നാണ് ആൽബിന്റെ കുടുംബത്തിന്റെ ആവശ്യം. ആൽബിന്റെ പിതാവ് ഷിന്റോ ആനച്ചാലിൽ ജീപ്പ് ഡ്രൈവറാണ്. മാതാവ് റീന എല്ലക്കൽ എൽപി സ്കൂളിലെ ടീച്ചറും. ഒരു സഹോദരിയാണ് ആൽബിനുള്ളത്. ഈ കുടുംബവും നാടും ആൽബിനെ തിരിച്ചുകിട്ടാനുള്ള കാത്തിരിപ്പിലാണ്. വിദേശകാര്യമന്ത്രാലയം ഈ വിഷയത്തിൽ കൃത്യമായി ഇടപെടൽ നടത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News