തമിഴ് നാട്ടിൽ സ്‌കൂളിലെത്തിയ പ്ലസ് വൺ വിദ്യാർഥി പ്രസവിച്ചു; ബന്ധു അറസ്റ്റിൽ

TN RAPE CASE

സ്കൂളിൽവെച്ച് വയറുവേദന അനുഭവപ്പെട്ട പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ചു. തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലാണ് സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവിനെ അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം പതിവുപോലെ ക്ലാസിലെത്തിയ കുട്ടിക്ക് കടുത്ത വയറുവേദന വന്നപ്പോൾ അധ്യാപകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ALSO READ; വിവാഹ വേദിയില്‍ നവദമ്പതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു, പെണ്‍കുട്ടിയുടെ കാമുകനോ?, എന്ന് സമൂഹ മാധ്യമങ്ങള്‍- വൈറലായി വീഡിയോ

ഡോക്ടർമാർ പറഞ്ഞപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കളും അധ്യാപകരും അറിയുന്നത്. വൈകാതെ പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരും പോലീസും ചോദ്യംചെയ്തപ്പോഴാണ് അടുത്ത ബന്ധു വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നത്. തുടർന്ന് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

NEWS SUMMERY: A plus one student gave birth after experiencing abdominal pain at school. The incident took place in Namakkal district of Tamil Nadu.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News