കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൻ്റെ മിനിയേച്ചർ രൂപം തയാറാക്കി; ഗതാഗത മന്ത്രിക്ക് സമ്മാനിക്കണമെന്ന ആഗ്രഹവുമായി കാത്തിരിപ്പിലാണ് തൃശൂരിൽ ഒരു 17 കാരൻ

ഗതാഗത മന്ത്രിക്ക് സമ്മാനിക്കാൻ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൻ്റെ മിനിയേച്ചർ രൂപം നിർമ്മിച്ച് കാത്തിരിക്കുകയാണ് തൃശൂരിലെ ഒരു പ്ലസ്ടു വിദ്യാർത്ഥി. തൃശൂർ മതിലകം സ്വദേശിയായ സൈനുൽ ആബിദ് എന്ന 17 കാരനാണ് മനോഹരമായ മിനിയേച്ചർ ബസ്സുകൾ നിർമിച്ച് ശ്രദ്ധേയനാകുന്നത്.

Also Read; “അടുത്തത് യുഡിഎഫ് ഭരണമെങ്കിൽ ലോക കേരളസഭ നടത്തുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം”; നാലാം ലോക കേരള സഭയിൽ പങ്കെടുത്ത് കോൺഗ്രസ് ഘടകം

കരവിരുതും ഭാവനയും സമന്വയിച്ചതാണ് ഈ മിനിയേച്ചർ ബസ്സ്. എമർജൻസി വാതിൽ, സീറ്റുകൾ, ലൈറ്റുകൾ, ബോർഡ് തുടങ്ങിയവയെല്ലാം പരമാവധി പൂർണ്ണതയോടെയാണ് ഈ കുഞ്ഞൻ ബസ്സിൽ ഒരുക്കിയിട്ടുള്ളത്. തൃശൂർ മതിലകം സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ സൈനുൽ ആബിദിൻ്റെ കരവിരുതാണ് ഈ നിർമ്മിതിയിലുള്ളത്. തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് സ്വിഫ്റ്റ് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഈ കമ്പം മനസ്സിൽ കയറിയത്.

മനസിൽ ഒപ്പിയെടുത്ത ബസിൻ്റെ രൂപം ദിവസങ്ങൾക്കകം യാഥാർഥ്യമാക്കി. നിർമ്മാണം പൂർത്തിയായപ്പോഴാണ് ഈ മിനിയേച്ചർ ബസ് ഗതാഗത മന്ത്രിക്ക് സമ്മാനിക്കണമെന്ന ആഗ്രഹം മനസിലുദിച്ചത്. മന്ത്രി കൊടുങ്ങല്ലൂർ മേഖലയിൽ എത്തുമ്പോൾ ഈ മിനിയേച്ചർ ബസ്സ് കൈമാറണ വെന്നാണ് ഈ കൊച്ചു മിടുക്കൻ്റെ ആഗ്രഹം.

Also Read; മൂന്നുവർഷമായി ഭർത്താവും അമ്മയും ചേർന്ന് ഉപദ്രവിക്കുന്നു; ഇടുക്കിയിൽ ഗാർഹിക പീഡന പരാതിയുമായി യുവതി

മതിലകം വാട്ടർ ടാങ്കിന് കിഴക്ക് രായം മരക്കാർ വീട്ടിൽ കബീറിൻ്റെയും ഷെമീനയുടെയും മകനായ സൈനുൽ ആബിദ് സ്വന്തമായി നിർമ്മിച്ച മിനിയേച്ചർ ബസ്സുകളിൽ പതിനാറാമത്തേതാണ് ഈ കുഞ്ഞൻ സ്വിഫ്റ്റ്. ടൂറിസ്റ്റ് ബസുകളുടേത് ഉൾപ്പെടെ നിരവധി മാതൃകകൾ ഈ കൂട്ടത്തിലുണ്ട്. ഫോറെക്സ് ഷീറ്റിൽ വരച്ച് വെട്ടിയെടുത്ത് ഒട്ടിച്ചുണ്ടാക്കുന്ന ഈ ബസിന് 2500 രൂപയോളം ചിലവ് വരുന്നുണ്ട്. മകന് കട്ട സപ്പോർട്ട് നൽകുന്ന മാതാപിതാക്കളും ബന്ധുക്കളുമാണ് സഹായികൾ.

ബസ് ഉടമകളുടെ ആവശ്യപ്രകാരം അവരുടെ ബസുകളുടെ മാതൃകകളും നിർമ്മിച്ച് നൽകിയിട്ടുണ്ട്. കുഞ്ഞൻ വാഹനങ്ങൾ നിർമിക്കുന്നവരുടെ മിനിയേച്ചർ ക്രാഫ്റ്റേഴ്സ് എന്ന സംസ്ഥാന തല വാട്സാപ് ഗ്രൂപ്പിലും, ടൂറിസ്റ്റ് ബസ് ഗ്രൂപ്പുകളിലും അംഗമാണ് സൈനുൽ ആബിദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News