വിദ്യാർഥികൾക്കായി പാർട്ടി ഒരുക്കിയിട്ടുണ്ടെന്ന് അധ്യാപകൻ, പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകർ അറസ്റ്റിൽ

എൻട്രൻസ് വിദ്യാർഥികൾക്കായി പ്രത്യേക പാർട്ടി ഫ്ലാറ്റിൽ ഒരുക്കിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പങ്കെടുക്കാനെത്തിയ വിദ്യാർഥിനിക്കു നേരെ അധ്യാപകരുടെ ലൈംഗികാതിക്രമണം. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. കാൻപൂരിൽ പ്രമുഖ എൻട്രൻസ് കോച്ചിങ് സെൻ്ററിലെ അധ്യാപകരായ സഹിൽ സിദ്ദിഖി(32), വികാസ് പോർവാൾ (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചെന്നും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. 2022ലാണ് പെൺകുട്ടി എൻട്രൻസ് കോച്ചിങ്ങിനായി കാൻപൂരിലെ കോച്ചിങ് സെന്ററിൽ ചേരുന്നത്.

ALSO READ: ബഹളം സഹിക്കാനാകുന്നില്ല, ഉറക്കം നഷ്ടപ്പെടുന്നു; യുപിയിൽ 5 നായ്ക്കുട്ടികളെ ജീവനോടെ കത്തിച്ച് ജവാൻ

ആ വർഷം ജനുവരിയിൽ കോച്ചിങ് സെൻ്ററിലെ ബയോളജി അധ്യാപകനായ സഹിൽ സിദ്ദിഖി വിദ്യാർഥികൾക്കെല്ലാമായി ഒരു പാർട്ടി തൻ്റെ ഫ്ലാറ്റിൽ ഒരുക്കിയിട്ടുണ്ടെന്നും പെൺകുട്ടിയോട് വരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഫ്ലാറ്റിലെത്തിയപ്പോൾ മറ്റാരുമുണ്ടായിരുന്നില്ല. തുടർന്ന് അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ പകർത്തിയെന്നും പെൺകുട്ടി ആരോപിച്ചു. പിന്നീട് പലതവണ സഹിൽ സിദ്ദിഖി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും ഇയാളുടെ ഫ്ലാറ്റിൽ തടഞ്ഞുവെച്ചതായും വീണ്ടും പാർട്ടികളിൽ പങ്കെടുക്കാൻ നിർബന്ധിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കെമിസ്ട്രി അധ്യാപകൻ വികാസ് പോർവാളും ഇക്കാലയളവിൽ പെൺകുട്ടിയെ ലൈം​ഗികമായി അതിക്രമിച്ചെന്നും പരാതിയിലുണ്ട്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News