മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി; വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുല്‍ ഉലമ അറിയിച്ചു

ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുല്‍ ഉലമയെ അറിയിച്ചു. ഷാപൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കാണ് വിദ്യാര്‍ത്ഥിയെ മാറ്റിയത്.

അധ്യാപിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും അധ്യാപികയെ ചോദ്യം ചെയ്യാന്‍ പോലും വിളിച്ചില്ല. ഇതില്‍ അമര്‍ഷം ശക്തമാണ്.

also read:വയനാട്‌ ഡിസിസി പ്രസിഡന്‍റിന് നേരെ അസഭ്യം, ഐസി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം

അതേസമയം കഴിഞ്ഞദിവസം അധ്യാപിക സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സംഭവിച്ചതില്‍ തനിക്ക് നാണക്കേട് ഇല്ലെന്നായിരുന്നു അധ്യാപികയുടെ നിലപാട്. എന്നാല്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ശക്തമായതിനാല്‍ അധ്യാപിക മാപ്പ് പറയുകയായിരുന്നു. മുസ്ലിം വിദ്യാര്‍ഥികളെ ഉപദ്രവിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഹിന്ദു-മുസ്ലിം വിഷയമായി സംഭവത്തെ കാണരുത്. പല മുസ്ലിം കുട്ടികളെയും സൗജന്യമായാണ് പഠിപ്പിക്കുന്നതെന്നും വീഡിയോയിലൂടെ അധ്യാപിക പറഞ്ഞത്.

അതേസമയം വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്ന് മന്ത്രി പറഞ്ഞിരുന്നു.

also read:‘അതിദരിദ്രരില്ലാത്ത കേരളം’ മാതൃകാ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സംഭവത്തെ അപലപിച്ചിരുന്നു.വർഗീയതയും ഫാസിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്നേഹത്തിൻ്റേയും അവസാന കണികയും വറ്റിച്ചു കളയുമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന വാർത്തയാണിത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനാധിപത്യത്തിൻ്റെ മഹത്തായ മാതൃകയിൽ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നതെന്നും ഹരിയാനയിൽ നിന്നും മണിപ്പൂരിൽ നിന്നും യുപിയിൽ നിന്നുമെല്ലാം വരുന്ന വാർത്തകൾ അതിനെ സാധൂകരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News