ഉത്തർപ്രദേശിൽ അധ്യാപകൻറെ ക്രൂര മർദനം; വിദ്യാർഥിയുടെ കർണപടം പൊട്ടി

ഉത്തർപ്രദേശിൽ അധ്യാപകന്‍റെ ക്രൂര മർദനത്തെത്തുടർന്ന് വിദ്യാർഥിയുടെ കർണപടം പൊട്ടി. അമേഠിയിൽ സർക്കാർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അനിരുദ്ധനാണ് അധ്യാപകനിൽനിന്നും മർദനമേറ്റത്. സംഭവത്തെത്തുടർന്ന് ശിവ് ലാൽ ജയ്‌സ്വാള് എന്ന അധ്യാപകനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

ALSO READ: ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ തുടങ്ങിയ നടൻമാർക്ക് സിനിമയിൽ വിലക്ക്

കുട്ടിയുടെ അമ്മയായ റീന തിവാരിയുടെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. അനിരുദ്ധ് ക്ലാസ്സിൽ സംസാരിച്ചു എന്ന കാരണം പറഞ്ഞാണ് അധ്യാപകൻ കുട്ടിയെ മർദിച്ചത്. ചെവിയിൽ നിന്ന് രക്തം വാർന്നിറങ്ങിയിട്ടും ഇയാൾ കുട്ടിയെ തല്ലുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ കേൾവിശക്തി നഷ്ടപ്പെടുന്നതിനും ചെവിയിൽ അണുബാധക്കും കാരണമാകുന്ന തരത്തിലുമുള്ള മർദനമാണ് ഇയാൾ നടത്തിയത്. അതേസമയം അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്കൂൾ പ്രിൻസിപ്പാൾ ,അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്നും അമേഠി എസ്.എച്ച്.ഒ അരുൺ കുമാർ ദ്വിവേദി അറിയിച്ചു.

ALSO READ: ഭിന്ന ശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News