കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് അർജുനെന്ന മലയാളി മാത്രമല്ല. അർജുനെപ്പോലെ മറ്റ് പലരെയും കാത്തിരിക്കുന്നവരുടെ നൊമ്പരക്കാഴ്ചയായി ഇപ്പോൾ ഷിരൂർ മാറിയിരിക്കുകയാണ്. ഒരാഴ്ചയായി കാണാതായ തമിഴ്‌നാട്, നാമക്കൽ സ്വദേശിയായ ശരവണനെ കാത്ത് കഴിയുകയാണ് ഒരമ്മ. തമിഴ്‌നാട് നിന്നെത്തിയ മോഹന കണ്ണീരോടെ യാചിക്കുന്നത് തന്റെ മകനും ഡ്രൈവറുമായ ശരവണനെ കണ്ടെത്താനാണ്. അർജുനെ കണ്ടെത്തുന്നതിനൊപ്പം തന്റെ മകനെയും കണ്ടെത്തുമെന്നാണ് ഈ അമ്മയുടെ പ്രതീക്ഷ.
“എനിക്ക് ആകെ ഒരു മകനാണുള്ളത്, അവനാണ് എന്റെ ജീവൻ. എന്റെ കുടുംബം കഴിയുന്നത് തന്നെ അവൻ ഉള്ളതിനാലാണ്…” ശ്രാവണന്റെ ‘അമ്മ പറയുന്നു. ദര്വാഡിലേക്ക് ലോറിയുമായി പോയതായിരുന്നു ശരവണൻ. ദുരന്തമുണ്ടാകുന്നതിന് തൊട്ടുമുമ്പാണ് ശരവണൻ ഷിരൂരിലെത്തിയത്. വാഹനം പാർക്ക് ചെയ്ത് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ സ്വിച്ച് ഓഫ് ആയി. “ശരവണനെ കാണാതായതിനു പിന്നാലെ തന്നെ അങ്കോള സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. എന്നാൽ അതിലൊന്നും ഗൗരവമായി നടപടിയുണ്ടായി കണ്ടില്ല…” ലോറി ഉടമ പറഞ്ഞു.
Also Read; ‘കരയാൻ കണ്ണുനീർ ഇല്ല, ഏട്ടൻ എവിടെയാണ് ഉള്ളത് എന്ന് അറിഞ്ഞാൽ മതി’: അർജുന്റെ സഹോദരി
ശരവണന്റെ അമ്മയും, ബന്ധുക്കളും, ലോറി ഉടമയുമെല്ലാം ദിവസങ്ങളായി തന്നെ ഷിരൂരിൽ കഴിയുകയാണ്. അർജുനൊപ്പം ശരവണനെയും കണ്ടെത്തുമെന്ന പ്രതീക്ഷയോടെ…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here