തുടർച്ചയായുള്ള വിവാഹാഭ്യർത്ഥന നിരസിച്ചു; തഞ്ചാവൂരിൽ അധ്യാപികയെ ക്ലാസിൽ വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി

teacher killed tn

തമിഴ്നാട് തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ്. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി രമണിയാണ് യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മല്ലിപ്പട്ടണം സ്വദേശി തന്നെയായ 30 കാരനായ മഥൻ എന്നയാളാണ് കൊല നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തഞ്ചാവൂർ മല്ലിപ്പട്ടണത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായിരുന്നു മരിച്ച രമണി. ക്ലാസെടുക്കുന്നതിനിടെയാണ് മഥൻ ക്ലാസിലേക്ക് കയറിവന്ന് ആക്രമണമഴിച്ചുവിട്ടത്. വിദ്യാർഥികളുടെ മുന്നിൽവെച്ച് തന്നെ ഇയാൾ രമണിയെ കുത്തുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രമണി മഥന്റെ വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നാലുമാസം മുൻപ് മല്ലിപ്പട്ടണത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ യുവതി സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഈ നാലുമാസത്തിനിടെ നിരവധി തവണ മഥൻ രമണിയോട് പ്രണയാഭ്യർഥന നടത്തി. മഥൻ കൂട്ടുകാരുടെ ഒപ്പമെത്തി ഇവരെ ശല്യം ചെയ്യുന്നതും പതിവായിരുന്നു.

അതിനിടെ, മഥന്റെ കുടുംബം രമണിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതും ഇവർ നിരസിച്ചതിലുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. സ്കൂൾ അധികൃതരാണ് അക്രമിയെ പിടിച്ചുവെച്ച് പൊലീസിലേൽപ്പിച്ചത്.

വിഷയത്തിൽ തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് പ്രതികരണമറിയിച്ചു. “അധ്യാപികമാർക്കെതിരായ അക്രമം വെച്ചുപൊറുപ്പിക്കാനാവില്ല. അക്രമിക്കെതിരേ കടുത്ത നിയമ നടപടിയുണ്ടാകും”, മന്ത്രി എക്സിൽ കുറിച്ചു.

News summary; A teacher was brutally stabbed to death in the classroom in Thanjavur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News