നാലാം ക്ലാസ് വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, നൃത്ത അധ്യാപകന് 80 വർഷം കഠിന തടവും വൻ തുക പിഴയും ശിക്ഷ

JAIL

നൃത്ത പരിശീലനത്തിൻ്റെ പേരിൽ നാലാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകന് 80 വർഷം കഠിന തടവ് ശിക്ഷ. കോടിക്കുളം കോട്ടക്കവല നടുക്കുടിയിൽ സോയസ് ജോർജിനെ ആണ് തൊടുപുഴ പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2015-ലാണ് കേസിനാസ്പദമായ സംഭവം. നവംബർ, ഡിസംബർ മാസങ്ങളിൽ നൃത്ത പരിശീലനത്തിന് എന്ന പേരിൽ 10 വയസ്സുകാരനായ വിദ്യാർഥിയെ കൊണ്ടുപോയി അധ്യാപകൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനു ശേഷം വിഷയം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭഷണിപ്പെടുത്തിയിരുന്നു.  ഫോണിലും ലാപ്ടോപ്പിലും ഉണ്ടായിരുന്ന അശ്ലീല വീഡിയോകൾ കുട്ടിയെ കാണിച്ചായിരുന്നു വിദ്യാർഥിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, സംഭവത്തെ തുടർന്ന് സ്കൂളിൽ പോകാൻ കുട്ടി മടി കാണിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വീട്ടുകാർ മറ്റൊരു സ്കൂളിലേക്ക് മാറ്റി നോക്കിയെങ്കിലും  അവിടെയും മാനസികാസ്വസ്ഥത കാണിച്ചതിനാൽ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ വീട്ടുകാർ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

ALSO READ: തൃശൂർ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമാണം പുരോഗമിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

തുടർന്ന് നടത്തിയ കൗൺസിലിങിലാണ് പീഡനത്തെ പറ്റി കുട്ടി ഡോക്ടറോട് വെളിപ്പെടുത്തിയത്. ഡോക്ടർ ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തൊടുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ തുടങ്ങി. അന്വേഷണത്തിൽ കുട്ടിയുടെ സഹപാഠിയെയും പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പിന്നീട് കണ്ടെത്തി. തുടർന്നാണ് കേസ് പരിശോധിച്ച കോടതി അധ്യാപകനായ പ്രതിയ്ക്ക് 80 വർഷം കഠിനതടവും 4,55,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക അടക്കാത്ത പക്ഷം എട്ടു വർഷം കൂടി പ്രതി കഠിന തടവ് അനുഭവിക്കണം. അതേസമയം, വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയുള്ള ശിക്ഷ ഒരേ കാലയളവിൽ പ്രതി അനുഭവിച്ചാൽ മതി എന്നതിനാൽ 20 വർഷമായിരിക്കും പ്രതിയ്ക്ക് കഠിനതടവ് അനുഭവിക്കേണ്ടി വരുക. പിഴത്തുകയിൽ നിന്നും 2 ലക്ഷം രൂപ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവ് ആയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News