പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 25 അംഗ മെഡിക്കല്‍ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക് പുറപ്പെട്ടു. ഫോറന്‍സിക് മെഡിസില്‍ വിഭാഗം അസോസിയറ്റ് പ്രൊഫ കെ.കെ. അബിമോന്റെ നേതൃത്വത്തില്‍ സൂപ്രണ്ട് ശ്രീറാം, ജയകൃഷ്ണന്‍ (ഓര്‍ത്തോ വിഭാഗം), ഹരി (സര്‍ജറി), ഫവാസ് (ഫോറന്‍സിക്), സിദ്ധു (സര്‍ജറി) എന്നിവരും ഒമ്പത് ഹൗസ് സര്‍ജന്മാര്‍, ഏഴ് നഴ്‌സുമാര്‍, രണ്ട് നഴ്‌സിങ് അസിസ്റ്റന്റുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
അവശ്യമരുന്നുകളും കരുതിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ. ആര്‍. കേളുവിന്റെ നിര്‍ദേശാനുസരണമാണ് മെഡിക്കല്‍ സംഘം തിരിച്ചത്. മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഒ.കെ.മണി, പ്രിന്‍സിപ്പല്‍ വിജയലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് വാഹനം ഫ്ളാഗ്ഓഫ് ചെയ്തു.
ALSO READ: ‘വയനാട്ടിൽ ഉണ്ടായത് രാജ്യത്തെ ഞെട്ടിച്ച ദുരന്തം’; കെ രാധാകൃഷ്ണൻ എം പി
സംഘം കല്‍പ്പറ്റയിലെത്തിയശേഷം ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച് മേപ്പാടിയില്‍ താല്‍ക്കാലിക ആശുപത്രി തുറക്കും. ഒരാഴ്ച ക്യാമ്പ് ചെയ്യുന്നതിനായാണ് പോകുന്നതെങ്കിലും ആവശ്യമെങ്കില്‍ തുടരും. അത്തരം സാഹചര്യത്തില്‍ രണ്ടാം ഘട്ടമായി കൂടുതല്‍ പേര്‍ പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വയനാട്ടിലെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here