അഡ്ലെയ്ഡിലെ ബോർഡർ-ഗവാസ്ക്കർ ട്രോഫി രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് എറിഞ്ഞ പന്തിന്‍റെ വേഗം എല്ലാവരെയും അമ്പരപ്പിച്ചു. ഓസീസ് ഇന്നിംഗ്സിലെ 24-ാമത്തെ ഓവറിലാണ് സംഭവം. അവസാന പന്ത് സാമാന്യം വേഗത്തിൽ തന്നെയാണ് സിറാജ് എറിഞ്ഞത്. എന്നാൽ സ്പീഡ് മെഷീൻ രേഖപ്പെടുത്തിയത് 181.6 കിലോമീറ്റർ. അതായത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്ത്. ടിവിയിൽ കളി കണ്ടവരും കമന്‍റേറ്റർമാരുമെല്ലാം ഇത് കണ്ട് ഒരു നിമിഷം മൂക്കത്ത് വിരൽ വെച്ചു.
ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന ഷൊയ്ബ് അക്തറിന്‍റെ റെക്കോർഡ് മുഹമ്മദ് സിറാജ് മിറികടന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു. എന്നാൽ സാങ്കേതിക പിഴവ് കാരണം സിറാജിന്‍റെ പന്തിന്‍റെ വേഗം തെറ്റായി രേഖപ്പെടുത്തുകയായിരുന്നു.
ഇതോടെ സിറാജിന്‍റെ പന്ത് സമൂഹമാധ്യമങ്ങളിൽ വളരെ വേഗം ട്രോളായി മാറി. ഡിഎസ്പി സിറാജിന്‍റെ വേഗമേറിയ പന്ത് എന്ന തരത്തിൽ ട്രോളുകൾ നിറഞ്ഞു. രസകരമായ നിരവധി മീമുകളും എക്സിൽ വന്നു. സിറാജിനെ ജയിക്കാൻ ആരുണ്ട്? അക്തറൊക്കെ ഇനി പിന്നിൽ നിന്നാൽ മതി- എന്നിങ്ങനെ രസകരമായ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. പൊലീസ് സേനയ്ക്ക് ഇത് അഭിമാന നിമിഷം എന്നാണ് ഒരു ആരാധകൻ പോസ്റ്റിട്ടത്. മുഹമ്മദ് സിറാജ് തെലങ്കാന പൊലീസിൽ ഡിഎസ്പിയായതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് വന്നത്.
2023ലെ ഏകദിന ലോകകപ്പിലാണ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത് ഷൊയ്ബ് അക്തർ എറിഞ്ഞത്. അന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണ്ടിൽ അക്തർ എറിഞ്ഞ പന്തിന്‍റെ വേഗം 161.3 കിലോമീറ്ററായിരുന്നു. അതായത് 100 മൈലിന് മുകളിൽ വേഗതയിലാണ് അന്ന് അക്തർ പന്തെറിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here