ആദ്യം ഫ്രണ്ട്ഷിപ്പ് പിന്നെ മതി പഠനം! പെൺസുഹൃത്തിനെ വിദേശത്തേക്കയച്ച അച്ഛന് നേരെ വെടിയുതിർത്ത് യുവാവ്

CRIME

പെൺസുഹൃത്തിനെ പഠനത്തിനായി വിദേശത്തേക്ക് അയച്ച അച്ഛന് നേരെ വെടിയുതിർത്ത് യുവാവ്. തെലങ്കാനയിലാണ് സംഭവം.പെൺസുഹൃത്ത് വിദേശത്തേക്ക് പോയതോടെ തങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിന്റെ ആക്രമണം.

ഹൈദരാബാദിലാണ് ഈ സംഭവം ഉണ്ടായത്. ഞായറാഴ്ച യുവതിയുടെ വീട്ടിലെത്തിയ 25കാരനാണ് യുവതിയുടെ അച്ഛന് നേരെ വെടിയുതിർത്തത്. കാർ പാർക്ക് ചെയ്യുമ്പോഴാണ് യുവാവ് വെടിയുർത്തിർത്തത്.
ആക്രമണത്തിൽ 57കാരന്റെ കണ്ണിന് ഗുരുതര പരുക്ക് പറ്റിയിട്ടുണ്ട്. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ALSO READ; അഴിക്കുള്ളിൽ തന്നെ! ലൈംഗിക പീഡന കേസിൽ പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

യുവതിയുമായി താൻ പ്രണയത്തിൽ ആയിരുന്നുവെന്ന് യുവാവ് പറഞ്ഞതായി പരിക്ക് പറ്റിയ യുവതിയുടെ അച്ഛൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഇക്കാര്യത്തെ ചൊല്ലി തങ്ങൾ അടുത്തിടെ വാക്കുതർക്കത്തിൽ ഏർപ്പെട്ടതായും ഇയാൾ പരാതിയിൽ പറയുന്നുണ്ട്.സംഭവത്തിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമക്കേസ് അടക്കം പൊലീസ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് തുടരന്വേഷണം നടത്തി വരികയാണ്.

ENGLISH NEWS SUMMARY: A Telangana man allegedly shot and injured an elderly man on Sunday for sending the latter’s daughter abroad for studies.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News